മൊറട്ടോറിയം കാലത്തെ തവണയടവ് തിരിച്ചുപിടിക്കാൻ ഭീഷണിയെന്ന്
text_fieldsകൊല്ലം: മൊറട്ടോറിയം കാലത്തെ തവണയും പലിശയും കുടിശ്ശിക തീർത്ത് അടപ്പിക്കാൻ ബാങ്ക് ഫീൽഡ് ഓഫിസർമാർ വീടുകളിലെത്തി സമ്മർദം ചെലുത്തുന്നെന്ന് പരാതി. സമ്മർദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും മറ്റുമാണ് മുതലും പരിശയും തിരിച്ചുപിടിക്കുന്നത്.
ഇതിനായി ഫീൽഡ് ഓഫിസർമാർക്ക് പ്രത്യേക കമീഷനും നൽകുന്നുണ്ട്. എസ്.ബി.ഐയിലെ ജീവനക്കാർക്കെതിരെയാണ് ഇത്തരത്തിൽ പരാതി ഉയർന്നത്. കരുനാഗപ്പള്ളി തഴവ സ്വദേശിനിയായ പട്ടികജാതി വിഭാഗക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. മൊറട്ടോറിയം കാലത്തെ മുടങ്ങിയ തവണ ഒടുക്കണമെന്ന് ഇവരുടെ വീട്ടിലെത്തി പെൺമക്കളോട് ഭീഷണിപ്പെടുത്തിയതായാണ് പരാതി.
മൊറട്ടോറിയം അപേക്ഷ ബാങ്ക് അംഗീകരിച്ചത് പരിഗണിക്കാതെയായാണ് ഫീൽഡ് ഓഫിസറുടെ പെരുമാറ്റം എന്നും പരാതിയിലുണ്ട്. അവർ ഇത് സംബന്ധിച്ച് എസ്.ബി.ഐ ദേശീയ മാനേജ്മെൻറിനും പ്രധാനമന്ത്രിക്കും ദേശീയ പട്ടികജാതി കമീഷനും ദേശീയ ബാലാവകാശ കമീഷനും പരാതി നൽകി.
മൊറട്ടോറിയം കാലത്ത് ഇവർ 14500 രൂപ തവണ ഒടുക്കിയിട്ടുണ്ട്. 20 ലക്ഷം വായ്പയെടുത്തത് കഴിഞ്ഞ ഫെബ്രുവരി 29 വരെയും കൃത്യമായ തവണ അടച്ചിരുന്നതായി ഇവർ പറഞ്ഞു. ഹൗസിങ് ലോൺ അടവ് ആദ്യത്തെ ആറ്-ഏഴ് വർഷക്കാലം മുതലിൽ പ്രതിഫലിക്കാറില്ല. ഇപ്പോൾ െമാറട്ടോറിയം കാലത്തെ പലിശ കൂടി ചേർത്ത് മുതലിെനക്കാൾ തുക കൂടി എന്ന് പറഞ്ഞാണ് ഫീൽഡ് ഓഫിസർ സമ്മർദം ചെലുത്തിയത്.
അതേസമയം, ഇവരുടെ പരാതി ശ്രദ്ധയിൽപെട്ടതായും പരാതിക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചതായും എസ്.ബി.െഎ റീജനൽ മാനേജർ പ്രദീപ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.