പാചകവാതകത്തിന്റെ തൂക്കം ബോധ്യമാക്കി ബിൽ നൽകണം –മനുഷ്യാവകാശ കമീഷൻ
text_fieldsകൊല്ലം: വിതരണം ചെയ്യുന്ന പാചക വാതകത്തിെൻറ തൂക്കം ഉപഭോക്താവിനെ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രം ബില്ലിങ് ചെയ്യുന്ന രീതിയാണ് അഭികാമ്യമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പാചകവാതകത്തിെൻറ തൂക്കവും വിവിധചാർജുകളും സുതാര്യമായി അറിയാനുള്ള അവകാശം ഓരോ ഉപഭോക്താവിനുമുണ്ടെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി പറഞ്ഞു.
പാചക ഗ്യാസ് വിതരണത്തിലെ ക്രമക്കേടുകൾക്കെതിരെ അഡ്വ.എം.എം. ഹുമയൂൺ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമീഷൻ കലക്ടറിൽനിന്ന് റിപ്പോർട്ട് വാങ്ങി. പാചക വാതക വിതരണ കൂലി സർക്കാർ നിശ്ചയിച്ചിട്ടുണ്ടെന്നും അധിക തുക ഈടാക്കിയാൽ നടപടിയെടുക്കാറുണ്ടെന്നും കലക്ടർ കമീഷനെ അറിയിച്ചു.
കൃത്യവിലോപം കാണിക്കുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എല്ലാ ഗ്യാസ് ഏജൻസി പാചകവാതക വിതരണക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് ത്രാസ് ഉപയോഗിച്ച് ഗ്യാസ് സിലിണ്ടർ തൂക്കം നോക്കി നൽകണമെന്ന് ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നും കലക്ടർ സമർപ്പിച്ച വിശദീകരണത്തിൽ പറഞ്ഞു. ഗ്യാസ് സിലിണ്ടറിെൻറ തൂക്കം ഉപഭോക്താവിനെ ബോധ്യപ്പെടുത്തണമെന്നും ജല അതോറിറ്റി വൈദ്യുതി ബില്ലുകൾക്ക് സമാനമായി ബില്ലിങ് സിസ്റ്റം വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
ഇത് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതിക്കാരൻ ഉന്നയിച്ച വിഷയങ്ങൾ കാലിക പ്രസക്തമാണെന്ന് കമീഷൻ ഉത്തരവിൽ നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.