കോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കും –കെ.എന്‍. ബാലഗോപാല്‍
text_fieldsകൊല്ലം: കോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊല്ലം കോടതി സമുച്ചയം ശിലാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി സമുച്ചയം കെട്ടിട നിര്‍മാണത്തിന് സ്ഥലം നല്കിയ എന്‍.ജി.ഒയ്ക്ക് പകരം നല്ല സ്ഥലം നല്‍കും.
ജില്ല കോടതിയുടെ ശിലസ്ഥാപന കര്‍മം കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍വഹിച്ചു. സാധാരണ ജനങ്ങളുടെ അഭയകേന്ദ്രമാണ് കോടതികളെന്ന് അദ്ദേഹം പറഞ്ഞു. നീതിന്യായ വ്യവസ്ഥ ഇല്ലെങ്കില്‍ സമൂഹത്തില്‍ അരാജകത്വമാണുണ്ടാവുയെന്നും കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഇന്‍ ചാര്‍ജ് പി.എന്‍. വിനോദ് അധ്യക്ഷനായി. മന്ത്രി ജെ. ചിഞ്ചുറാണി വീഡിയോ സന്ദേശം നല്കി. എന്‍. കെ പ്രേമചന്ദ്രന് എം. പി, എം. മുകേഷ് എം.എല്‍.എ, മേയര്‍ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല കലക്ടര്‍ എന്‍. ദേവിദാസ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. വി. നൈന, ബാര്‍ അസോസിയേഷന് ജില്ല പ്രസിഡന്റ് ഓച്ചിറ എന്‍. അനില്‍കുമാര്‍, സെക്രട്ടറി എ. കെ. മനോജ്, പി. സജീവ് ബാബു, സിസിന് ജി. മുണ്ടക്കല്‍, ജി. ആര്. മിനിമോള്‍, എസ്. രാധാഷ്കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.