റോഡ് തുറക്കണമെന്ന ആവശ്യം ശക്തം
text_fieldsഇരവിപുരം: ദേശീയപാത പുനർനിർമാണത്തിന്റെ ഭാഗമായി അടച്ച റോഡ് ബസുകൾക്ക് പോകുന്നതിനായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊല്ലം-കുളത്തൂപ്പുഴ സംസ്ഥാന ഹൈവേയിൽ അയത്തിൽ ജങ്ഷനിലാണ് ഒരുവശത്തേക്കുള്ള ഗതാഗതം തടഞ്ഞ് റോഡ് അടച്ചിട്ടിരിക്കുന്നത്. ഏതാനും മാസം മുമ്പ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അയത്തിൽ നിസാമിന്റെ നേതൃത്വത്തിൽ നാട്ടുകാരും വ്യാപാരികളും പ്രതിഷേധിച്ചതിനെ തുടർന്ന് കൊല്ലം ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് കണ്ണനല്ലൂർ ഭാഗത്തേക്ക് പോകുന്നതിനായി സംവിധാനം ഒരുക്കിയിരുന്നു. കണ്ണനല്ലൂരിൽനിന്ന് കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റി കല്ലുംതാഴം വഴിയാണ് പോകുന്നത്. ഇത് കല്ലുംതാഴത്തും കൊല്ലം-ചെങ്കോട്ട റോഡിലും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇവിടെ റോഡിന്റെ വശങ്ങളിലെ നിർമാണപ്രവർത്തനങ്ങൾ നാലുമാസമായി നടക്കുന്നില്ല. ഈ സാഹചര്യത്തിൽ കൊല്ലം ഭാഗത്തേക്കുള്ള ബസുകൾ ഇതുവഴി കടത്തിവിടണമെന്നാവശ്യപ്പെട്ട് അയത്തിൽ നിസാം കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.