വീടിന്റെ വാതിൽ തകർത്ത് അഞ്ചുപവൻ കവർന്നു
text_fieldsഇരവിപുരം: ആളില്ലാത്ത വീടിന്റെ വാതിലുകൾ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച അഞ്ചുപവൻ കവർന്നു. മയ്യനാട് കാക്കോട്ട്മൂല പള്ളിക്ക് സമീപം എൽസമ്മ വിൻസെന്റിന്റെ ഇരുനില വീട്ടിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്.
മുറികളുടെ വാതിലുകളും തകർത്ത നിലയിലാണ്. മുറിക്കുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വീട്ടുകാർ ഈ ദിവസം ബംഗളൂരുവിലായിരുന്നു. തിങ്കളാഴ്ച രാവിലെ വന്നപ്പോഴാണ് വീടിന്റെ പിറകുവശത്തെ വാതിൽ പൊളിച്ചതായി കണ്ടത്. ഇരവിപുരം പൊലീസെത്തി തെളിവുകൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.