തടാകത്തിൽ ഒഴുകി നടന്ന കൂറ്റൻ പൈപ്പ് കരയിലെത്തിച്ചു
text_fieldsശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തിൽ ഒഴുകി നടന്ന കൂറ്റൻ പൈപ്പ് 'നമ്മുടെ കായൽ' കൂട്ടായ്മ പ്രവർത്തകർ കരയിലെത്തിച്ചു.കടപുഴയിൽ നിന്നുള്ള കുടിവെള്ള പദ്ധതിക്ക് വേണ്ടി 2014ൽ പുന്നമൂട് ബണ്ട് ഭാഗത്ത് ഹൈ ഡെൻസിറ്റി പോളി എത്തലീൻ പൈപ്പുകളും, എംസാൻഡ് പൈപ്പുകളും ഇറക്കിയിരുന്നു. പൈപ്പിറക്കിയ സമയത്ത് തടാകത്തിൽ ജലനിരപ്പ് കുറവായിരുന്നു.
തടാകത്തിലെ ജലനിരപ്പ് വലിയ തോതിൽ ഉയർന്നതോടെ കൂടുതൽ പൈപ്പുകളും തടാകത്തിനുള്ളിലായി. എംസാൻഡ് പൈപ്പുകളുടെ കമ്പികൾ തുരുമ്പിച്ച് തടാകത്തിലെ ജലവുമായി കൂടി കലരുന്നത് ജലത്തിെൻറ ശുദ്ധതയെ ബാധിച്ചിരുന്നു. ഈ പൈപ്പുകൾ നീക്കംചെയ്യണമെന്ന് പലതവണ ആവശ്യമുയർന്നിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ബണ്ട് ഭാഗത്തുനിന്നും പോളിഎത്തലീൻ പൈപ്പുകൾ ഒഴുകി അമ്പലക്കടവിൽ എത്തിയത്. ഇത് കടത്ത് വള്ളങ്ങൾക്കും മീൻ പിടിക്കാൻ പോകുന്ന വള്ളങ്ങൾക്കും ഭീഷണിയായിരുന്നു. ടൺകണക്കിന് ഭാരവും 20 മീറ്റർ നീളവുമുള്ള പൈപ്പ് വളരെ ശ്രമപ്പെട്ടാണ് കരക്കുകയറ്റിയത്. എസ്. ദിലീപ് കുമാർ, ടി. സിനു, സന്തോഷ്, ബാലചന്ദ്രൻ, സുനിൽ, ഷേണായി, മോനി, ബിനു, അനിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.