ശ്മശാനത്തിലെ ചാരത്തിൽനിന്ന് ലഭിച്ച സ്വർണാഭരണങ്ങൾ തിരിച്ചുനൽകി
text_fieldsപറവൂർ: പൊതുശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ തിരിച്ചുനൽകി മാതൃകയായി ശ്മശാനം പ്രവർത്തകർ.
കോവിഡ് ബാധിച്ച് മരിച്ച വടക്കേക്കര വെട്ടിക്കാപ്പിള്ളിൽ ഏലിക്കുട്ടി ജോർജിെൻറ (96) നാല് പവനോളമുള്ള മാലയും കമ്മലുകളുമാണ് സംസ്കാരത്തിനുശേഷം ചാരത്തിൽനിന്ന് ലഭിച്ചത്.
കോവിഡ് ബാധിച്ച് മരിച്ചതിനാൽ കോവിഡ് മാനദണ്ഡപ്രകാരം കെട്ടിപ്പൊതിഞ്ഞാണ് ഏലിക്കുട്ടിയുടെ ഭൗതികശരീരം തത്തപ്പിള്ളി കിഴക്കേപ്രം മരണാനന്തര സഹായസംഘം വക ശ്മശാനത്തിൽ സംസ്കരിച്ചത്.
വൈകീട്ട് ബന്ധുക്കൾ ചിതാഭസ്മം വാങ്ങാനെത്തിയപ്പോഴാണ് ചാരത്തിൽനിന്ന് ആഭരണങ്ങൾ കിട്ടിയത്. ഏലിക്കുട്ടിയുടെ ബന്ധുക്കൾക്ക് സംഘം പ്രസിഡൻറ് പി.എൻ. സന്തോഷ് ആഭരണങ്ങൾ കൈമാറി. ഭാരവാഹികളായ എ.എസ്. സന്തോഷ്, വി.എൻ. കാശീവൻ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.