കൈവരികൾ തകർന്നു, കാൽ തെറ്റിയാൽ തോട്ടിൽ....
text_fieldsഇരവിപുരം: കൈവരികൾ തകർന്ന് ഇരവിപുരം പാലം അപകടാവസ്ഥയിലായിട്ടും അധികൃതർ കണ്ട മട്ടില്ല. ദിവസവും നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന പാലത്തിൽ കാൽ തെറ്റിയാൽ കൊല്ലം തോട്ടിൽ വീണതു തന്നെ. ഏതാനും മാസം മുമ്പാണ് പാലത്തിന്റെ കൈവരികൾ തകർന്നത്. താൽകാലികമായി തടികൊണ്ട് കൈവരി കെട്ടിവെച്ചെങ്കിലും അതും തകർന്ന നിലയിലാണ്. കൈവരി പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ട് മാസങ്ങൾ പലതു കഴിഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
കഴിഞ്ഞ ദിവസം കൊല്ലൂർവിള മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ട് കൗൺസിലർമാർ നാട്ടുകാരുമായെത്തി പാലത്തിൽ പ്രതീകാത്മക മനുഷ്യകൈവരി നിർമിച്ച് പ്രതിഷേധിച്ചിരുന്നു. ഇരവിപുരത്ത് റെയിൽവെ മേൽപ്പാലവുമായി ബന്ധപ്പെട്ട് ഗേറ്റ് അടച്ചതോടെ സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പാലത്തിലൂടെ തീരദേശ റോഡിൽ കയറിയാണ് കൊല്ലം ഭാഗത്തേക്ക് പോകുന്നത്.
സ്കൂളുകൾ തുറക്കുന്നതിനു മുമ്പ് കൈവരികൾ പുനർനിർമിച്ച് അപകടം ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
1971 ൽ മന്ത്രി ടി.കെ. ദിവാകരൻ തറക്കല്ലിടുകയും 74ൽ മന്ത്രി അവുക്കാദർകുട്ടി നഹ ഉദ്ഘാടനവും നിർവഹിച്ചതാണ് ഇരവിപുരം പാലം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.