'സോണിയയുടെയും രാഹുലിന്റെയും പ്രതിച്ഛായ മോദി ശ്രമിച്ചാൽ തകരില്ല'
text_fieldsകൊല്ലം: നരേന്ദ്ര മോദി ഏത് അന്വേഷണ ഏജൻസികളെ കൊണ്ട് എത്ര മണിക്കൂർ ചോദ്യം ചെയ്താലും തകരുന്നതല്ല സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രതിച്ഛായയെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ. സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് ഡി.സി.സി നടത്തിയ പ്രതിഷേധ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷതവഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപവർമ തമ്പാൻ, കെ.സി. രാജൻ, ബിന്ദുകൃഷ്ണ, എ. ഷാനവാസ്ഖാൻ, എ.കെ. ഹഫീസ്, പി. ജർമിയാസ്, സൂരജ് രവി, തൊടിയൂർ രാമചന്ദ്രൻ, കെ. ബേബിസൺ, എൽ.കെ. ശ്രീദേവി, നടുക്കുന്നിൽ വിജയൻ, ബിന്ദുജയൻ, എഴുകോൺ നാരായണൻ, കോയിവിള രാമചന്ദ്രൻ, കെ.ജി. രവി, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, വി.റ്റി. സിബി എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.