വിജയെൻറ മരണത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല
text_fieldsകുന്നിക്കോട്: ഇളമ്പലിലെ ടാക്സി ഡ്രൈവറായ വിജയെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്തിയില്ല. മരണകാരണം കണ്ടെത്താനായി നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ചും ഇരുട്ടില്‍ തന്നെ.
2014 ഡിസംബർ 14 നാണ് ഇളമ്പല്‍ കുര്യാണി വീട്ടിൽ ദുരി വിജയന്‍ എന്ന വിജയന്‍പിള്ളയെ തെങ്ങിന്‍പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വലതു കൈയിലെ വിരലറ്റ നിലയിലുള്ള മുറിവും മൃതദേഹത്തിെൻറ കിടപ്പും ദുരൂഹത ഉയർത്തുന്നതായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ശരീരത്ത് ക്ഷതം ഏറ്റതായി സൂചനയുണ്ട്. കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ച കേസ് 2016 ല്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറി.
ഗ്രാമപഞ്ചായത്ത് അംഗത്തെ കാണാനാണെന്ന് പറഞ്ഞാണ് വിജയന്‍ വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. സുഹൃത്തുക്കൾക്ക് ഒപ്പം വിജയൻ ഉച്ചക്ക് 12 വരെ ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇയാൾ വാര്‍ഡ് അംഗത്തെ കാണാൻ പോയതെന്നും മൊഴികള്‍ ഉണ്ട്. തെങ്ങിൽനിന്ന് വീഴുന്നത് കണ്ടെന്നാണ് പ്രദേശവാസികളായ മൂന്നുപേര്‍ പൊലീസില്‍ മൊഴി നൽകിയത്. ഇതിനിടെ കേസ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥൻ സര്‍വിസില്‍ നിന്ന് വിരമിച്ചതും തുടരന്വേഷണം മന്ദഗതിയിലായി. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബവുമായി അകന്ന് കഴിഞ്ഞ വിജയൻ പിള്ളയുടെ മരണത്തിെൻറ അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്. പൗരസമതിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ തയാറെടുക്കുകയാണ് നാട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.