നിക്ഷേപകരുടെ ലക്ഷങ്ങളുമായി മുങ്ങിയ ജ്വല്ലറി ഉടമ കീഴടങ്ങി
text_fields
പുനലൂർ: നിക്ഷേപകരെ പറ്റിച്ച് ലക്ഷങ്ങളുമായി മുങ്ങിയ ജ്വല്ലറി ഉടമ കീഴടങ്ങി. പുനലൂർ പോസ്റ്റ് ഓഫിസ് ജങ്ഷനിലെ പവിത്രം ജ്വല്ലറി ഉടമ പുനലൂർ ഭരണിക്കാവ് സ്വദേശി സാമുവേൽ എന്ന സാബുവാണ് വെള്ളിയാഴ്ച കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. അശോക് കുമാർ മുമ്പാകെ കീഴടങ്ങിയത്.
പണം നഷ്ടപ്പെട്ടവരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു. കഴിഞ്ഞ 16ന് ക്രൈംബ്രാഞ്ച് സംഘം പുനലൂരിൽ എത്തി ഭരണിക്കാവിലുള്ള സാബുവിെൻറ വീട്, പോസ്റ്റ് ഓഫിസ് ജങ്ഷനിലെ കട എന്നിവിടങ്ങളിൽ പരിശോധന നടത്തി രേഖകളും മറ്റും കണ്ടെടുത്തു. പണം തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് കേസാണുള്ളത്. പ്രതിയെ ശനിയാഴ്ച ഉച്ചക്ക് പുനലൂർ മജിസ്ട്രേറ്റ് രണ്ടാം കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ േമയ് അവസാന ആഴ്ചയാണ് ജ്വല്ലറി പൂട്ടി സാബു മുങ്ങിയത്.
നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസ് ഇയാൾക്കെതിരെ ചതി, വഞ്ചന, നിക്ഷേപത്തട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി മൂന്ന് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇതിനുപിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഉയർന്ന പലിശക്കും സ്വർണ ചിട്ടി ഇനത്തിലും നിരവധിയാളുകളിൽ നിന്ന് വൻ തുകയാണ് കൈക്കലാക്കിയത്. 20 ലക്ഷം രൂപ വരെ ഇവിടെ പലിശക്ക് നൽകിയവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.