Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2023 5:11 AM GMT Updated On
date_range 5 Dec 2023 5:11 AM GMTകഴുത്തിൽ കത്തിവെച്ച് ബൈക്ക് യാത്രികന്‍റെ പണം അപഹരിച്ചയാൾ പിടിയിൽ
text_fieldsbookmark_border
ഇരവിപുരം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം വിദ്യാർഥിയുടെ കഴുത്തിൽ കത്തിവച്ച് പണം അപഹരിച്ച മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തിങ്കളാഴ്ച രാത്രി എട്ടരയോടെ അയത്തിലായിരുന്നു സംഭവം. പരീക്ഷ ഫീസടക്കുന്നതിന് കൈയിൽ കരുതിയിരുന്ന 3000 രൂപ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പറയുന്നു. നാട്ടുകാർ തടഞ്ഞുവച്ചതോടെ മറ്റൊരു യുവാവും സമാനമായ അക്രമത്തിനിരയായതായി പറഞ്ഞ് സ്ഥലത്തെത്തി. കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story