ഒമ്പതുകാരൻ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsഇരവിപുരം: സെറിബ്രൽ പാൾസി ബാധിച്ച ഒമ്പതുവയസ്സുകാരന്റെ ചികിത്സക്ക് പണം കണ്ടെത്താനാവാതെ നിർധന മാതാപിതാക്കൾ വലയുന്നു. കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽനഗർ 65 കിടൻറയ്യത്ത്വീട്ടിൽ വാടകക്ക് താമസിക്കുന്ന ജാബിർ-ജാസ്മി ദമ്പതികളുടെ മകനായ അഹമ്മദ് സഹലി(9)ന്റെ ചികിത്സക്കായാണ് മാതാപിതാക്കൾ സുമനസ്സുകളുടെ സഹായം തേടുന്നത്.
കഴിഞ്ഞ ഒമ്പതുവർഷമായി ട്യൂബ് വഴിയാണ് ആഹാരം നൽകുന്നത്. നടക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാതെ കിടക്കയിൽ തന്നെയാണ്. മാതാപിതാക്കൾ എപ്പോഴും കൂടെയുണ്ടാകേണ്ട അവസ്ഥയിൽ കമ്പ്യൂട്ടർ ഹാർഡ്വെയർ ജീവനക്കാരനായ പിതാവിന് ജോലിക്ക് പോകാൻ കഴിയുന്നില്ല. സ്വന്തമായുണ്ടായിരുന്നതെല്ലാം ചികിത്സക്ക് ചെലവഴിച്ചു. വീട്ടുവാടക കൊടുക്കാൻ കഴിയാത്തതിനാൽ വീട് ഒഴിയേണ്ട സ്ഥിതിയാണ്. മകന് ലഭിക്കുന്ന പെൻഷൻ മാത്രമാണ് ഏക വരുമാനം.
പണമില്ലാത്തതിനാൽ ചികിത്സ മുടങ്ങി. മകന്റെ ചികിത്സക്കായി സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പള്ളിമുക്ക് ശാഖയിൽ അഹമ്മദ് സഹലിന്റെ പേരിൽ 520481034803589 എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി: UBIN 0900893, ഗൂഗ്ൾ പേ നമ്പർ: 9037120141, ഫോൺ പേ നമ്പർ: 7306588814.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.