കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ മർദ്ദിച്ചയാൾ പിടിയിൽ
text_fieldsകൊല്ലം: മീറ്റർ പരിശോധിച്ച് സൈറ്റ് മഹസർ എഴുതാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന കേസിൽ യുവാവ് പിടിയിൽ. തിരുമുല്ലവാരം അമ്പാട്ട് രാജേഷ് ഭവനത്തിൽ രാജീവൻ (38) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം ആൽത്തറമൂട് പൂട്ടിക്കിടക്കുന്ന കെ.കെ റസ്റ്റോറന്റിൽ മീറ്റർ പരിശോധനക്കെത്തിയ അജയകുമാറിനാണ് ആക്രമണം നേരിട്ടത്. പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിന് 23,000 രൂപ ബിൽ നൽകിയതിൽ പ്രകോപിതനായാണ് സ്ഥാപനമുടമയുടെ ബന്ധുവായ യുവാവ് ആക്രമണം നടത്തിയത്.
അജയകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ മുമ്പും കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഐ.വി. ആശ, ദിലീപ്, എ.എസ്.ഐമാരായ ബാബുക്കുട്ടൻ, അനിൽ, ഡാർവിൻ, ഉണ്ണികൃഷ്ണൻ എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.