അംഗൻവാടി കെട്ടിടം അടിച്ചുതകര്‍ത്തയാള്‍ പിടിയില്‍
text_fieldsഷാനു
കൊല്ലം: പുതുതായി നിര്‍മിച്ച അംഗൻവാടി കെട്ടിടം അടിച്ചുതകര്‍ത്തയാള്‍ പിടിയില്‍. പള്ളിത്തോട്ടം ഗാന്ധി നഗര്‍ 46, എച്ച്.ആൻഡ്.സി കോമ്പൗണ്ടില്‍ ഷാനുവാണ് (24) പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്.
28ന് രാവിലെ 10ന് കുട്ടികള്‍ക്കായി പണികഴിപ്പിച്ച പുതിയ അംഗൻവാടി കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന പൈപ്പുകളും മുകളിലത്തെ നിലയില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ടാങ്കും നശിപ്പിച്ചു.
തുടര്‍ന്ന് പള്ളിത്തോട്ടം കൗണ്‍സിലർ പൊലീസില്‍ നല്കിയ പരാതിയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ പി.ഡി.പി.പി ആക്ട് പ്രകാരം പ്രതിയെ പിടികൂടുകയായിരുന്നു. പള്ളിത്തോട്ടം പൊലീസ് ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സ്റ്റെപ്റ്റോ ജോണ്‍, പ്രകാശ്, എസ്.സി.പി.ഒമാരായ ജഗദീഷ്, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.