കവർച്ച കേസിൽ കസ്റ്റഡിയിലെടുക്കവേ പൊലീസ് ജീപ്പ് തകർത്തു
text_fieldsപുനലൂർ: ആര്യങ്കാവ് രാജകൂപ്പിൽ വയോധിക ദമ്പതികളെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി തെന്മല പൊലീസിെൻറ ജീപ്പ് തകർത്തു. ചെങ്കോട്ട പുളിയറ അംഗൻകാലടി സ്വദേശി ലെനിൻ (40) ആണ് ജീപ്പിെൻറ മുൻവശത്തെ ചില്ല് അടിച്ചുതകർത്തത്. കഴിഞ്ഞ 28ന് രാത്രിയാണ് ആര്യങ്കാവ് രാജകൂപ്പിൽ വയോധികരായ രവീന്ദ്രൻനായരെയും ഭാര്യ ഗിരിജകുമാരിയെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മുഖംമൂടി ധാരികളായ രണ്ടുപേർ കവർച്ച നടത്തിയത്. ഈ കേസിൽ സംശയിക്കുന്ന ലെനിനെ തെന്മല എസ്.എച്ച്.ഒ എം.ജി. വിനോദും സംഘവും കോട്ടവാസലിൽ നിന്നും കസ്റ്റഡിയിലെടുത്തു.
പ്രകോപിതനായ പ്രതി രക്ഷപ്പെടാനായി ജീപ്പ് ആക്രമിച്ചു. ഇയാളെ കീഴ്പ്പെടുത്തി തെന്മലയിലേക്ക് കൊണ്ടുവരാൻ നേരം ജീപ്പ് അപകടപ്പെടുത്താനും ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കൊലക്കേസ് ഉൾപ്പെടെ നാട്ടിൽ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. രാജകൂപ്പിലെ കവർച്ച കേസിൽ ഇയാളുടെ പങ്ക് അന്വേഷിച്ചുവരികയാെണന്നും പൊലീസ് പറഞ്ഞു. ജീപ്പിന് നാശം വരുത്തിയതിന് ഇയാൾക്കെതിരെ കേെസടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.