കൊല്ലത്ത് യുവതിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച തട്ടുകടയുടമ റിമാൻഡിൽ
text_fieldsകൊല്ലം: കുട്ടികൾ തമ്മിലുള്ള പ്രശ്നം ചർച്ച ചെയ്യാനെത്തിയ യുവതിയുടെ ശരീരത്തിലേക്ക് തിളച്ച എണ്ണ കോരി ഒഴിച്ച സംഭവത്തിൽ തട്ടുകടയുടമ റിമാൻഡിൽ. തൃക്കോവിൽവട്ടം ഡീസന്റുമുക്ക് രാജൻ ഭവനിൽ ഡേവിഡ് (51) ആണ് റിമാൻഡിലായത്.
കൊല്ലം ബീച്ച് നഗർ മാർത്താണ്ഡപുരം പുരയിടത്തിൽ സജിത (35) മുഖത്തും കൈയിലും ഗുരുതര പൊള്ളലേറ്റ് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചുഡീസന്റ് ജങ്ഷന് സമീപമുള്ള തട്ടുകടയിൽ കഴിഞ്ഞദിവസമാണ് സംഭവം. ഒരേ സ്കൂളിൽ പഠിക്കുന്ന ഇവരുടെ കുട്ടികൾ തമ്മിലുണ്ടായ പ്രശ്നം സംബന്ധിച്ച് ചോദിക്കാൻ ബന്ധുക്കൾക്കൊപ്പമാണ് സജിത എത്തിയത്.
സംസാരിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടാകുകയും പലഹാരം ഉണ്ടാക്കിക്കൊണ്ടിരുന്ന തിളച്ച എണ്ണ ഡേവിഡ് ശരീരത്തിലേക്ക് ഒഴിക്കുകയുമായിരുന്നെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു സുജിതയെയും മർദിച്ചതായി ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.