'അയ്യൻകാളി നയിച്ച സമരങ്ങളെ സ്വാതന്ത്ര്യസമരങ്ങളായി പ്രഖ്യാപിക്കണം'
text_fieldsകൊല്ലം: അയ്യൻകാളി നേതൃത്വം നൽകിയ മനുഷ്യാവകാശസമരങ്ങളെ സ്വാതന്ത്ര്യസമരങ്ങളായി സർക്കാർ പ്രഖ്യാപിക്കമെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറും ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരിയുമായ പി. രാമഭദ്രൻ ആവശ്യപ്പെട്ടു. പെരിനാട് വിപ്ലവത്തിെൻറ 107 ാം വാർഷിക ഭാഗമായി ദലിത് ആദിവാസി മഹാസഖ്യം സംഘടിപ്പിച്ച ചർച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദലിത് ആദിവാസി മഹാസഖ്യം സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ. രവികുമാർ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ മുല്ലശേരി, വി.ആർ. രാജു, നെയ്യാറ്റിൻകര സത്യശീലൻ, പട്ടംതുരുത്ത് ബാബു, ആറയൂർ കെ.പി. ചെല്ലപ്പൻ, ബാബു ചിങ്ങാരത്ത്, എസ്.പി. മഞ്ജു, അനിൽ ഇറകുളം, ബി.ആർ. മനോജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.