അടുത്തെത്തിയ പുലി കൂട്ടിലായില്ല: ജാഗ്രതേയാടെ നാട്ടുകാരും വനംവകുപ്പും
text_fieldsകുളത്തൂപ്പുഴ: ജനവാസ മേഖലയില്‍ തുടര്‍ച്ചയായ ദിവസങ്ങളിലെത്തി വളര്‍ത്തു നായ്ക്കളെ കൊന്ന പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ച് കാത്തിരിക്കുന്നതിനിടെ കൂടിനടുത്തെത്തിയ പുലി ജനക്കൂട്ടത്തിെൻറ ശബ്ദം കേട്ട് പിന്തിരിഞ്ഞു. ഇതോടെ, പുലിയെ പിടികൂടുന്നതിനായി കൂടുതല്‍ ജാഗ്രതയിലാണ് നാട്ടുകാരും വനം വകുപ്പും. കഴിഞ്ഞ ദിവസങ്ങളില്‍ സമീപത്തെ വീടുകളില്‍ നിന്ന് വളര്‍ത്തുനായ്ക്കളെ പുലി പിടികൂടിയതോടെ കഴിഞ്ഞ ദിവസമാണ് കുളത്തൂപ്പുഴ വില്ലുമല പെരുവഴിക്കാല ആദിവാസി കോളനിയില്‍ അജിഷാ ഭവനില്‍ സന്തോഷിെൻറ പുരയിടത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കെണി സ്ഥാപിച്ചത്. രാത്രി നാട്ടുകാരും വനംവകുപ്പ് അധികൃതരും പുലിയെത്തുന്നതും കാത്ത് കാവലിരിക്കുന്നതിനിടെ കൂടിനു സമീപത്തേക്കെത്തിയ പുലി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടെങ്കിലും ശബ്ദം കേട്ടതോടെ വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ ജാഗ്രതയോടെ വനം വകുപ്പും നാട്ടുകാരും പുലിയെ കുടുക്കാന്‍ പുതിയ പദ്ധതികള്‍ തയാറാക്കിയിരിക്കുകയാണ്.
കൃഷിയിടത്തിലെത്തുന്ന കാട്ടുമൃഗങ്ങളെ തുരത്താനായി പ്രദേശത്ത് മിക്ക വീടുകളിലും ഒന്നും രണ്ടും നായ്ക്കളെ വളര്‍ത്തുന്നുണ്ട്. അതിനാല്‍ തന്നെ ഏതു സമയത്തും പുലിയുടെ ആക്രമണം ഉണ്ടായേക്കുമോയെന്നുള്ള ഭയത്തിലാണ് നാട്ടുകാര്‍. അതേസമയം പുലിയെ എത്രയും വേഗം പിടികൂടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കെണിെവച്ചിട്ടുള്ള കൂട് വ്യക്തമാകാത്ത വിധത്തില്‍ മറയ്ക്കുന്നതിനുള്ള നടപടി വനം വകുപ്പ് കഴിഞ്ഞ ദിവസം സ്വീകരിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.