മരം കടപുഴകി കടയ്ക്ക് മുകളിൽ വീണു
text_fieldsപരവൂർ: തെക്കുംഭാഗം പുതിയകാവ് ക്ഷേത്രത്തിനു സമീപം മരം കടപുഴുകി വീണു കട തകർന്നു. ക്ഷേത്രവളപ്പിൽ നിന്ന മഞ്ചാടി മരമാണ് നിലം പതിച്ചത്. ഒരാഴ്ചയായി പെയ്ത മഴയിൽ ക്ഷേത്രത്തിന്റെ പുരയിടമാകെ വെള്ളക്കെട്ടാണ്. ഇതാണ് മരം വീഴാൻ കാരണമായി പറയുന്നത്. ചായക്കടയ്ക്കു മുകളിലേക്കാണ് മരം വീണത്. കടയ്ക്കുള്ളിൽ ഉടമയുൾപ്പെടെ നാലു പേർ ഉണ്ടായിരുന്നെങ്കിലും ഇറങ്ങിയോടിയതിനാൽ ആർക്കും പരിക്കില്ല. തെക്കുഭാഗം സ്വദേശി സഫീറിന്റെ ഉടമസ്ഥതയിലുള്ള കടയിൽ പ്രദേശവാസിയായ ഷറഫുദീനാണ് കച്ചവടം നടത്തുന്നത്. സമീപത്തുള്ള വൈദ്യുതി ട്രാൻസ്ഫോറിലും 11 കെ.വി ലൈനിലും തട്ടിയാണ് മരം താഴേക്ക് പതിച്ചത്. ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്നതുൾപ്പടെ മൂന്നോളം തൂണുകൾക്ക് തകരാറുണ്ടായി. പ്രദേശത്ത് ഗതാഗതവും രണ്ടു മണിക്കൂറോളം തടസപ്പെട്ടു.
പരവൂർ അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.