മത്സ്യബന്ധന ബോട്ടിൽനിന്ന് മോഷണം; പ്രതി പിടിയിൽ
text_fieldsകൊല്ലം: തോപ്പിൽകടവിൽ മത്സ്യബന്ധനം കഴിഞ്ഞ് കെട്ടിയിട്ടിരുന്ന ബോട്ടിൽനിന്ന് ഈയത്തിൽ നിർമിച്ച മണികൾ മോഷ്ടിക്കുന്നയാൾ പൊലീസ് പിടിയിലായി. നീണ്ടകര വില്ലേജിൽ പുത്തൻതുറ കോമളത്ത് വീട്ടിൽ സുലീഷ്കുമാർ (36) ആണ് പിടിയിലായത്.
തോപ്പിൽകടവിലുള്ള ഫ്രാൻസീസ് ബോട്ട് യാർഡിൽ കിടന്ന ആൻസൽ ബോബൻ എന്നയാളിെൻറ ഉടമസ്ഥതയിലുള്ള ജീസസ് ബോട്ടിൽ നിന്നുമാണ് ഇയാൾ കഴിഞ്ഞ വെളുപ്പിന് മോഷണം നടത്തിയത്. ബോട്ടിെൻറ വലകളിൽ കെട്ടിയിരുന്ന ഈയമണികൾ മോഷ്ടിച്ചു. ഇയാളിൽനിന്ന് 22 വലിയ ഈയമണികളും 123 ചെറിയ ഈയമണികളും കണ്ടെടുത്തു.
മത്സ്യബന്ധന ബോട്ടുകളിൽ നിന്നും വള്ളങ്ങളിൽനിന്നും സ്ഥിരമായി ഉപകരണങ്ങൾ മോഷണം നടത്തുന്ന വാടിയിൽ കിടന്ന മത്സ്യബന്ധന വള്ളത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഇയാൾ രണ്ടാഴ്ച മുമ്പാണ് മോചിതനായത്. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ബി. ഷെഫീക്കിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്യാംകുമാർ, എ.എസ്.ഐമാരായ വിൽസൺ, പ്രിയേഷ് കുമാർ എസ്.സി.പി.ഒ അബൂതാഹീർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.