ക്ഷേത്രത്തിൽ കവർച്ച നടത്തിയയാൾ അറസ്റ്റിൽ
text_fieldsകൊല്ലം: ക്ഷേത്രത്തിൽ മോഷണം നടത്തിയയാളെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ്ചെയ്തു. പോളയത്തോട് നാഷനൽ നഗർ 42 കിണറ്റിൻമൂട്ടിൽ വീട്ടിൽ എ. മുഹമ്മദ് ഷാഫി (46) ആണ് പിടിയിലായത്.
പോളയത്തോട് മുറിച്ചാലുമ്മൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചയാണ് മോഷണം നടന്നത്. സ്റ്റോർ റൂമിന്റെ പൂട്ട് പൊളിച്ച് മുറിക്കകത്ത് നിന്ന് മൂന്ന് ഉരുളികളും ഗ്യാസ് കുറ്റിയും കവർന്നു. ക്ഷേത്ര കോമ്പൗണ്ടിലെ രണ്ട് വഞ്ചികളും പൊളിച്ച് പണവും അപഹരിച്ചു. ക്ഷേത്രം മാനേജരുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐമാരായ ജയകുമാർ, ഹരിദാസ, എസ്.സി.പി.ഒമാരായ ബിനു, സജു, മനു, സീനു, സി.പി.ഒമാരായ രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.