ട്രെയിനുകളിൽ സ്ഥിരം മോഷണം: തിരൂർ സ്വദേശികൾ പിടിയിൽ
text_fieldsകൊല്ലം: ട്രെയിനുകളിൽ സ്ഥിരം മോഷണം നടത്തിയിരുന്ന യുവാക്കൾ കൊല്ലം റെയിൽവേ പൊലീസിെൻറ പിടിയിൽ. കഴിഞ്ഞ ദിവസം കൊല്ലം റെയിൽവേ സ്റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട മലപ്പുറം തിരൂർ സ്വദേശികളായ ജുനൈദ് (26), നിഹാദ് (22) എന്നിവരാണ് പിടിയിലാണ്. റെയിൽവേ എസ്.എച്ച്.ഒ ആർ.എസ്. രഞ്ജുവിെൻറ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ ട്രെയിനുകളിലെ സ്ഥിരം മോഷ്ടാക്കളാെണന്ന് വ്യക്തമായത്. ഇവരുടെ ൈകയിൽ നിന്ന് അഞ്ച് മൊബൈൽ ഫോണും 10,000 രൂപയും ഒരു പഴ്സും കണ്ടെടുത്തു. ജുനൈദ് നിരവധി മോഷണക്കേസിലെ പ്രതിയാണ്.
മലപ്പുറം ജില്ലയിലെ അഞ്ചോളം സ്റ്റേഷനുകളിൽ മോഷണക്കേസുകളും എൻ.ഡി.പി.എസ് കേസുകളുമുള്ള ജുനൈദ് മുമ്പ് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.
ഇവരെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര സബ് ജയിലിൽ എത്തിച്ചപ്പോൾ പൊലീസുകാരെ ചവിട്ടി വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച നിഹാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. സി.പി.ഒമാരായ ജിനദേവ്, കെ.ആർ. രാജേഷ്, ഷൈൻ മോൻ , എസ്. ബിജു, അനിൽകുമാർ, സതീഷ് ചന്ദ്രൻ, ഡി. ജോസ്, പ്രശാന്ത്, ഡയാന എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.