ബീച്ച് കാണാനെത്തിയവരെ പൊലീസ് തിരികെ അയച്ചു
text_fields : വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിച്ചെന്ന അറിയിപ്പിനെതുടർന്ന് കൊല്ലം ബീച്ചിലേക്ക് ആൾക്കാരുടെ പ്രവാഹം. നൂറുകണക്കിനാളുകൾ ബീച്ചിലെത്തിയതോടെ പൊലീസ് ഇടപെട്ടു. കൊല്ലം ബീച്ച് തുറക്കാൻ അനുമതി ലഭിച്ചില്ലെന്നായിരുന്നു പൊലീസ് നിലപാട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നെന്ന അറിയിപ്പുണ്ടല്ലോയെന്ന് വന്നവർ തർക്കിച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഡോസ് വാക്സിൻ എടുത്താൽ മതിയെന്ന് ആൾക്കാർ പറഞ്ഞെങ്കിലും പൊലീസ് അയഞ്ഞില്ല. വാദപ്രതിവാദങ്ങൾക്കൊടുവിൽ വന്നവരെയെല്ലാം പൊലീസ് മടക്കിയയച്ചു.
നിയന്ത്രണങ്ങളോടെ കിഴക്കൻ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു
പുനലൂർ: മാസങ്ങളായി അടച്ചിട്ടിരുന്ന കിഴക്കൻ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കർശനമായ കോവിഡ് നിയന്ത്രണങ്ങളോടെ തുറന്നു. ആദ്യദിവസം വിരലിലെണ്ണാവുന്ന സഞ്ചാരികളാണ് ഇവിടങ്ങളിലെത്തിയത്. ഒറ്റക്കൽ മാൻ പാർക്ക്, തെന്മല പരപ്പാർ ജലാശയത്തോട് അനുബന്ധിച്ചുള്ള ശെന്തുരുണി ഇക്കോ ടൂറിസം, പാലരുവി വെള്ളച്ചാട്ടം, ബോഡിലോൺ തേക്ക് മ്യൂസിയം എന്നിവയാണ് ഇന്നലെ തുറന്നത്.
ടൂറിസം വകുപ്പിെൻറ ചുമതലയിലുള്ള തെന്മല ഇക്കോ ടൂറിസം കഴിഞ്ഞദിവസം തുറന്നിരുന്നു. കല്ലട ജലസേചനപദ്ധതിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങൾ ഇനിയും തുറന്നില്ല. അവിടെ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായശേഷം ഓണത്തോടനുബന്ധിച്ച് പ്രവർത്തനം തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. ദിവസവും നൂറുകണക്കിന് ആളുകൾ വന്നിരുന്ന വിനോദകേന്ദ്രങ്ങളിൽ ഇന്നലെയടക്കം വിരലിലെണ്ണാവുന്ന ആളുകളാണ് എത്തിയത്.
പാലരുവിയിൽ ഇന്നലെ ഉച്ചവരെയും ആരുമെത്തിയില്ല. ആർ.ടി.പി.സി.ആർ റിസൾട്ട്, കോവിഡ് വാക്സിൻ എടുത്തതിെൻറ സർട്ടിഫിക്കറ്റ് ഇതിൽ ഏതെങ്കിലുമുള്ള സഞ്ചാരികൾക്കേ പ്രവേശനം അനുവദിക്കുന്നുള്ളൂ.
നിയന്ത്രണം പാലിക്കാൻ അധികൃതരും കണിശത കാണിക്കുന്നുണ്ട്. അതേസമയം സഞ്ചാരികളുടെ അഭാവത്തിൽ വരുമാനത്തിലുണ്ടാകുന്ന കുറവ് ഈ കേന്ദ്രങ്ങളുടെ ദൈനംദിന പ്രവർത്തനത്തിനും തിരിച്ചടിയാകും. ഓരോ കേന്ദ്രത്തിലും ഗൈഡുകളടക്കം നിരവധി ജീവനക്കാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.