അശാസ്ത്രീയ നിർമാണം; തൊട്ടിയൂർ പള്ളിക്കലാറ്റിലെ തടയണ പൊളിച്ചുനീക്കിയില്ല
text_fieldsകരുനാഗപ്പള്ളി: തൊടിയൂർ പള്ളിക്കലാറ്റിൽ അശാസ്ത്രീയമായി നിർമിച്ച തടയണ പൊളിച്ച് നീക്കാൻ വേനലായിട്ടും നടപടിയില്ല. ഇതുമൂലം ശൂരനാട് വടക്ക്, തഴവ പാവുമ്പ നിവാസികൾ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ചെറുകിട ജലസേചന പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളം പമ്പ് ചെയ്യുന്നതിനായി തൊടിയൂർ ആര്യൻ പാലത്തിന് സമീപം പള്ളിക്കലാറിന് കുറുകെ തടയണ നിർമിച്ചെങ്കിലും ജലനിരപ്പിന് ആനുപാതികമായി നീരൊഴുക്ക് ക്രമീകരിക്കാൻ ഷട്ടർ ഇല്ലായിരുന്നു. ഇതോടെ മഴക്കാലമെത്തിയാൽ ശൂരനാട് വടക്ക്, തഴവ പാവുമ്പ മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങൾ രൂക്ഷമായ വെള്ളക്കെട്ടിലാകുന്ന അവസ്ഥയിലാണ്.
തടയണ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നിരവധി ജനകീയ പ്രക്ഷോപങ്ങൾ നടന്നെങ്കിലും കുറച്ചുഭാഗം മാത്രമാണ് പൊളിച്ചത്. വേനൽ രൂക്ഷമായ സാഹചര്യത്തിൽപോലും തടയണയുടെ ഭാഗത്ത് പള്ളിക്കലാറ്റിൽ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളച്ചാട്ടമുണ്ടാകുന്ന സ്ഥിതിയാണ്.
തടയണ പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.ആർ. മഹേഷ് എം.എൽ.എ മന്ത്രി റോഷി അഗസ്റ്റിറ്റ് കത്ത് നൽകിയെങ്കിലും മാസങ്ങൾക്കുശേഷവും നടപടികളുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.