ആര്യങ്കാവിൽ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
text_fieldsപുനലൂർ: തമിഴ്നാട്ടിൽനിന്ന് പിക്-അപ്പിൽ മൂന്നര കിലോ കഞ്ചാവ് കടത്തിവന്ന മൂന്ന് പുനലൂർ സ്വദേശികളെ ആര്യങ്കാവിൽ പൊലീസ്-എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുനലൂർ മുസാവരി കുന്ന് ചരുവിള പുത്തൻ വിട്ടീൽ ഷാനവാസ് (34), കല്ലുമല സമദ് മൻസിൽ അബ്ദുൽ ഫഹദ് (25), പേപ്പർമില്ലിന് സമീപം ചരുവിള പുത്തൻവീട്ടിൽ അലൻജോർജ് (27) എന്നിവരാണ് പിടിയിലായത്.
ഉപയോഗശൂന്യമായ തെർമോക്കോളടക്കം അവശിഷ്ടങ്ങൾ തുണിയിൽ പൊതിഞ്ഞ് പിക്-അപ്പിെൻറ പിറകിലുണ്ടായിരുന്നു. ബോണറ്റിനുള്ളിലാണ് പ്രത്യേക സഞ്ചിയിലാക്കി കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ദിണ്ഡിക്കൽ നിന്നുമാണ് എത്തിച്ചത്. പുനലൂർ, കൊല്ലം മേഖലകളിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പിടിയിലായവർ പറഞ്ഞതായി അധികൃതർ പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ലഹരി വസ്തുക്കളടക്കം കടത്തുന്നത് തടയാൻ സംസ്ഥാന അതിർത്തിയായ കോട്ടവാസൽ, ആര്യങ്കാവ്, അച്ചൻകോവിൽ ഭാഗങ്ങളിൽ പൊലീസും എക്സൈസും പ്രത്യേക വാഹന പരിശോധന നടത്തുന്നുണ്ട്. തെന്മല സ്റ്റേഷൻ ഓഫിസർ റിച്ചാർഡ് വർഗീസ്, എസ്.ഐ ഡി.ജെ. സലു, ചെക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ അനിർഷ, പ്രിവൻറിവ് ഓഫിസർ മാരായ ആർ. മനു, വി. ഗോപൻ, സി.പി.ഒമാരായ ചന്ദു, അനൂപ്, രാജേഷ്ചന്ദ്രൻ, സി.ഇ.ഒമാരായ അജിത്ത് സുദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.