ടി.കെ.എം ഇന്റർനാഷനൽ അക്വാറ്റിക്സ് സെന്റർ മന്ത്രി ഉദ്ഘാടനം നാളെ
text_fieldsകൊല്ലം: ടി.കെ.എം കോളജ് ഓഫ് ആർക്ക് ആൻഡ് സയൻസിൽ യു.ജി.സി ധനസഹായത്തോടെ മാനേജ്മെന്റ് ആരംഭിക്കുന്ന അക്വാട്ടിക് സെന്ററിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും. 50 മീറ്റർ നീളത്തിൽ എട്ടു ട്രാക്കുകളോട്കൂടിയുള്ള പൂളാണ് നിർമിച്ചിരിക്കുന്നത്.
ആയിരത്തോളം പേരെ ഉൾക്കൊള്ളാവുന്ന ഗാലറി, ഡ്രസിങ് റൂമുകൾ, ക്ലോക്ക് റൂമുകൾ, ശുചിമുറികൾ, കഫ്റ്റീരിയ, കോസ്റ്റ്യൂം ഷോപ്പ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ അക്വാട്ടിക് സെന്ററിൽ പുരുഷ വനിത ട്രെയിനർമാരുടെ സേവനവും സൗകര്യപ്പെടുത്തിയിട്ടുണ്ട്.
ടി.കെ.എം കോളജ് ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസലിയാർ, പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്, ഫിസിക്കൽ എജുക്കേഷൻ മേധാവി ഡോ. അബ്ദുൽ റഫീഖ്, ടി.കെ.എം വുമൺസ് കോളജ് പ്രിൻസിപ്പൽ എസ്. യഹിയ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.