കൊല്ലം െറയിൽവേ സ്റ്റേഷനിലെ ശുചിമുറി പൂട്ടി; വലഞ്ഞ് യാത്രക്കാരും താൽക്കാലിക ജീവനക്കാരും
text_fieldsെകാല്ലം: ദിവസവും നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിൽ പൊതുശുചിമുറിക്ക് പൂട്ടുവീണതോടെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സ്ഥലമില്ലാത്ത സ്ഥിതി. അഞ്ച് ദിവസത്തിലധികമായി ശുചിമുറികൾ പൂട്ടിയിട്ടിട്ട്.
ശുചിമുറികൾക്ക് മുന്നിൽ കസേര നിരത്തിയ കാഴ്ചയാണ് ഇപ്പോൾ കാണാനാകുക. സ്റ്റേഷനിലെത്തുന്ന വനിതകൾ ഉൾപ്പെടെ യാത്രക്കാർ ഇത് കാരണം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
അതേസമയം, കൂടുതൽ പ്രശ്നം അനുഭവിക്കുന്നത് സ്റ്റേഷനിൽ ക്ലീനിങ്ങിലും പാർക്കിങ്ങിലുമുള്ള താൽക്കാലിക ജീവനക്കാരും റെയിൽവേ സ്േറ്റഷൻ പരിസരത്തെ ഒാേട്ടാ, ടാക്സി തൊഴിലാളികളുമാണ്.
നാട്ടിലേക്ക് പോകുന്നതിന് സ്റ്റേഷൻ പരിസരത്ത് തമ്പടിച്ച ഇതര സംസ്ഥാന തൊഴിലാളികൾ ശുചിമുറികൾ വ്യാപകമായി ഉപയോഗിക്കുകയും കേടുപാട് വരുത്തുകയും ചെയ്യുന്നുവെന്ന പരാതി ഏതാനും ആഴ്ചകളായി ഉണ്ടായിരുന്നു.
എന്നാൽ, കോവിഡ് പശ്ചാത്തലത്തിലുള്ള തീരുമാനമെന്നാണ് ശുചിമുറികൾ പൂട്ടിയതിന് അധികൃതർ നൽകിയ വിശദീകരണം.'ഇൗ കടുത്ത ചൂടിലും ഇപ്പോൾ വെള്ളം പോലും കുടിക്കാറില്ല. മണിക്കൂറുകൾ നീളുന്ന ഡ്യൂട്ടിക്കിടയിൽ മൂത്രശങ്ക തീർക്കാൻ അവിടെയും ഇവിടെയും ഒക്കെ സ്ഥലം തേടി നടക്കണം.
ഇപ്പോൾ മൂത്രത്തിൽ അണുബാധ വന്ന് ബുദ്ധിമുട്ടുകയാണ്' ^റെയിൽവേ സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാർ തങ്ങൾ നേരിടുന്ന കടുത്ത െവല്ലുവിളി വെളിപ്പെടുത്തുന്നു.
റെയിൽവേ ജീവനക്കാർക്ക് പ്രത്യേക ശുചിമുറി സൗകര്യമുള്ളതിനാൽ അവർക്ക് പ്രശ്നമില്ല. എന്നാൽ, സ്റ്റേഷനിലെ പൊതുശുചിമുറികളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്കും മറ്റ് ജീവനക്കാർ ഉൾപ്പെടെ ഉള്ളവർക്കും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പുറത്തെ കടകളിലോ ഒഴിഞ്ഞ കെട്ടിടങ്ങളുടെ മറയോ ഒക്കെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
എവിടെങ്കിലും ചെന്ന് ശുചിമുറി ഉപയോഗിച്ചോെട്ട എന്ന് ചോദിക്കാനും കോവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ട് ഏറെ. റെയിൽവേ അനുവദിച്ച തിരിച്ചറിയൽ കാർഡുള്ള തങ്ങൾക്ക് വേണ്ടി ശുചിമുറി തുറന്നുതരാൻ ഇതിനകം നിരവധി തവണ താൽക്കാലിക ജീവനക്കാരും ഒാേട്ടാ ടാക്സി തൊഴിലാളികളും ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാൽ, മുകളിൽ നിന്നുള്ള നിർദേശമാെണന്ന് പറഞ്ഞ് ഒഴിവാക്കുകയാെണന്ന പരാതിയാണ് ഇവർ പങ്കുെവക്കുന്നത്.
കടുത്ത വെയിലിൽനിന്ന് േജാലി ചെയ്യുന്നവർ പോലും കഴിവതും വെള്ളം കുടിക്കാതിരുന്നും മൂത്രശങ്ക പിടിച്ചുവെച്ചുമൊക്കെയാണ് മണിക്കൂറുകൾ തള്ളിനീക്കുന്നത്. ഇതുകാരണം മൂത്രാശയ രോഗങ്ങളും ഇവെര പിടികൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.