കൊല്ലം ബൈപാസിൽ ടോൾ പിരിവ് ഉടൻ
text_fieldsഅഞ്ചാലുംമൂട്: കൊല്ലം ബൈപാസിൽ രണ്ട് ദിവസത്തിനുള്ളിൽ ടോൾ പിരിവ് ആരംഭിക്കാനൊരുങ്ങി ദേശീയപാതാ അതോറിറ്റി. അതേസമയം അർധരാത്രി ടോൾ പിരിവ് ആരംഭിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് കരാറേറ്റെടുത്തിരിക്കുന്ന വി.എസ്. ഗ്രൂപ് മാനേജർ വ്യാസൻ പറഞ്ഞു.
തിങ്കളാഴ്ച ട്രയൽ റൺ നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും പണികൾ പൂർത്തിയാകാത്തതിനാൽ ഉപേക്ഷിച്ചു. 20 ശതമാനം ജോലികൾ പൂർത്തിയാകാനുണ്ട്. കമ്പ്യൂട്ടർ സ്ഥാപിക്കൽ, കേബിൾ സ്ഥാപിക്കൽ, സെൻസർ ലൂപ് കട്ട്, സൈൻ ബോർഡ് സ്ഥാപിക്കൽ എന്നിവയാണ് പൂർത്തിയാകാനുള്ളത്. കലക്ടറുടെയും ദേശീയപാത അതോറിറ്റിയുടെയും അനുമതി ലഭിച്ചാൽ മാത്രമേ ടോൾ പ്ലാസയിൽ ട്രയൽ റൺ നടത്താനാകൂ. 11.52 കോടി രൂപയാണ് ടോളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഇതിൽ നിന്ന് ഒരു വിഹിതം കമ്പനിക്കും ബാക്കിയുള്ളവ ദേശീയപാതാ അതോറിറ്റിക്കുമാണ്. ബൈപാസ് ഉദ്ഘാടനം ചെയ്ത 2019 ൽ ടോൾ പ്ലാസ നിർമിച്ചിരുന്നെങ്കിലും ടോൾ പിരിക്കേെണ്ടന്ന സംസ്ഥാന സർക്കാറിെൻറ തീരുമാനപ്രകാരം പിരിവ് തുടങ്ങിയിരുന്നില്ല. കഴിഞ്ഞ നവംബറിലാണ് ടോൾ പിരിക്കാനുള്ള ടെൻഡർ ക്ഷണിച്ചത്. 352 കോടി രൂപയാണ് ബൈപാസിന് ചെലവാക്കിയത്.
പ്രദേശവാസികൾക്ക് ടോൾ നൽകേണ്ടി വരുമെന്ന പ്രചാരണം തെറ്റാണെന്നും എൻ.എച്ച്.ഐ പുറത്തിറക്കിയ സർക്കുലറിലുള്ള എല്ലാ ഇളവുകളും പ്രദേശവാസികൾക്ക് ലഭിക്കുമെന്നും മാനേജർ പറഞ്ഞു. അഞ്ച് കാറ്റഗറിയായാണ് വാഹനങ്ങളെ തരംതിരിച്ചിരിക്കുന്നത്. ഓരോന്നിനും ഏർപ്പെടുത്തിയിട്ടുള്ള തുകയും ദേശീയപാത അതോറിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
48 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കൗണ്ടറിൽ ജോലി ചെയ്യുന്നവർക്ക് രണ്ടാഴ്ച പരിശീലനം നൽകിയാലേ ടോൾ പ്ലാസ പ്രവർത്തിക്കാനാകൂ. ഹരിയാന സ്വദേശി രവീന്ദ്രർ സിങ്ങിെൻറ ഉടമസ്ഥതയിലുള്ള വി.എസ് ഗ്രൂപ്പാണ് ടോൾ പിരിക്കാൻ മൂന്ന് മാസത്തേക്ക് കരാർ എടുത്തത്.
മാർച്ച് വരെ കമ്പനിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാകും ടോൾ പിരിവിനുള്ള കരാർ പുതുക്കിനൽകണമോയെന്ന് തീരുമാനിക്കുക. ടോൾ പിരിവ് രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പ് മറികടന്ന് ടോൾ പിരിവ് നടത്തുക കമ്പനിക്ക് പ്രയാസമായിരിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ലാസയിൽ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ടോൾ പിരിവ് അനുവദിക്കില്ല
അഞ്ചാലുംമൂട്: ബൈപാസിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നും അത്തരമൊരു നീക്കത്തെ ശക്തമായി ചെറുക്കുമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. െബെപാസ് നിർമാണത്തിൽ 172 കോടി രൂപ സംസ്ഥാന സർക്കാറാണ് വഹിച്ചതെന്നും ടോൾ പിരിവ് വേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെയുള്ള കേന്ദ്രനീക്കം പ്രതിഷേധാർഹമാണെന്നുമാണ് ഡി.വൈ.എഫ്.ഐയുടെ നിലപാട്. ഉദ്ഘാടനദിവസം തന്നെ ടോൾ പ്ലാസയിലേക്ക് പ്രതിഷേധം നടത്തുമെന്നും ഡി.വൈ.എഫ്.ഐ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.