Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയാത്രികർ...

യാത്രികർ പെരുവഴിയിലാകും; കെ.എസ്​.ആർ.ടി.സി അയത്തിൽ ഫീഡർ സ്​റ്റേഷന്​ പൂട്ടൊരുങ്ങുന്നു

text_fields
bookmark_border
ksrtc
cancel

കൊ​ല്ലം: ദീ​ർ​ഘ​ദൂ​ര ബ​സ്​ യാ​ത്രി​ക​ർ​ക്ക്​ ആ​ശ്വാ​സ​മാ​യ അ​യ​ത്തി​ൽ ഫീ​ഡ​ർ സ്​​റ്റേ​ഷ​ന്​ പൂ​ട്ടി​ടാ​ൻ​ കെ.​എ​സ്.​ആ​ർ.​ടി.​സി. കൊ​ല്ലം ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​തെ ക​ട​ന്നു​പോ​കു​ന്ന സ്വി​ഫ്​​റ്റ്, സൂ​പ്പ​ർ ഡീ​ല​ക്സ്, വോ​ൾ​വോ​ ഉ​ൾ​പ്പെ​ടെ ​ഹൈ​ക്ലാ​സ്​ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ​ക്ക്​ സ്​​റ്റോ​പ്പു​ള്ള ബൈ​പാ​സ് റോ​ഡി​ലെ അ​യ​ത്തി​ൽ ഫീ​ഡ​ർ സ്​​റ്റേ​ഷ​ൻ ആ​ണ്​ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഈ ​സ​ർ​വി​സു​ക​ൾ പ​ല​തും​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ ഇ​വി​ട​ത്തെ സ്​​റ്റോ​പ്പാ​ണ്​ ആ​കെ​യു​ള്ള​ത്.

ഒ​രു കാ​ര​ണ​വും ചൂ​ണ്ടി​ക്കാ​ട്ടാ​തെ സ്​​റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​നും ഡ്യൂ​ട്ടി​ക്ക്​ ആ​ളെ നി​യോ​ഗി​ക്കേ​ണ്ടെ​ന്നും സ​ർ​വി​സ്​ ഓ​പ​റേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്ട​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ജി​ല്ല അ​ധി​കൃ​ത​ർ​ക്ക്​ ഞാ​യ​റാ​ഴ്ച നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ജീ​വ​ന​ക്കാ​രെ വി​ടേ​​ണ്ടെ​ന്നാ​ണ്​ നി​ർ​ദേ​ശം വ​ന്ന​ത്. എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്ച കൂ​ടി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​നും തു​ട​ർ​ന്ന്​ നി​ർ​ദേ​ശം പാ​ലി​ക്കാ​നു​മാ​ണ്​ ജി​ല്ല അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

ദീ​ർ​ഘ​ദൂ​ര സ​ർ​വി​സ് ബ​സ്​ കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും വ​ന്നി​റ​ങ്ങു​ന്ന​വ​ർ​ക്കും ആ​ശ്വാ​സ​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പ​ഴ​യ ബ​സ്​ ആ​ണ്​ ഫീ​ഡ​ർ സ്​​റ്റേ​ഷ​ൻ ആ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ അ​യ​ത്തി​ൽ പെ​ട്രോ​ൾ പ​മ്പി​ന്​ സ​മീ​പ​മാ​ണ്​ ഈ ​ബ​സ്​ സ്​​റ്റേ​ഷ​ൻ.

ബം​ഗ​ളൂ​രു, കോ​ഴി​ക്കോ​ട്​​ പോ​ലു​ള്ള സ​ർ​വി​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ്​ ദി​നം​പ്ര​തി ഫീ​ഡ​ർ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ബ​സ്​ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന​ത്. സ്​​റ്റേ​ഷ​ൻ ബ​സി​നു​ള്ളി​ൽ ഫാ​നും ലൈ​റ്റും ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി യാ​ത്ര​ക്കാ​ർ​ക്ക്​ രാ​പ​ക​ലെ​​ന്യേ ബ​സ്​ കാ​ത്തി​രി​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണം ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്നു. ​സ്​​റ്റേ​ഷ​ൻ മാ​സ്റ്റ​റെ​യും പൂ​ർ​ണ​സ​മ​യം നി​യോ​ഗി​ച്ചി​രു​ന്നു.

കൊ​ല്ലം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്റ്റാ​ൻ​ഡി​ൽ നി​ന്ന്​ ദീ​ർ​ഘ​ദൂ​ര ബ​സ്​ റി​സ​ർ​വേ​ഷ​ൻ ഉ​ള്ള യാ​ത്ര​ക്കാ​രെ ഫീ​ഡ​ർ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ന്ന​തി​നും തി​രി​ച്ചും സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സു​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ ല​ക്ഷ്യ​മി​ട്ട്​ തു​ട​ങ്ങി​യ ഈ ​സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക്​ ​ പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്നു. വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷി​ത കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്​​റ്റേ​ഷ​നാ​ണ്​ പൂ​ട്ടു​വീ​ഴു​ന്ന​ത്.

ഇ​തോ​ടെ യാ​ത്രി​ക​ർ പെ​രു​വ​ഴി​യി​ലാ​കു​ന്ന സ്ഥി​തി​യാ​ണ്. നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ വെ​ളി​ച്ചം​പോ​ലു​മി​ല്ലാ​ത്ത സ്ഥ​ല​ത്ത്​ ബ​സ്​ കാ​ത്തു​നി​ൽ​ക്കാ​നും ബ​സി​റ​ങ്ങാ​നും നി​ർ​ബ​ന്ധി​ത​രാ​കു​ന്ന യാ​ത്രി​ക​ർ​ക്ക്​ സാ​മൂ​ഹി​ക വി​രു​ദ്ധ​രെ​യും പേ​ടി​ക്കേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsKSRTCFeeder Station
News Summary - Travelers will be troubled- KSRTC is preparing to close feeder station at Ayath
Next Story