വധശ്രമക്കേസിൽ ഒളിവിലായിരുന്ന ഇരട്ട സഹോദരങ്ങൾ അറസ്റ്റിൽ
text_fields
കൊല്ലം: യുവാക്കളെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപിച്ച സംഘത്തിൽ രണ്ടുപേരെക്കൂടി കിളികൊല്ലൂർ അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കിളികൊല്ലൂർ കന്നിമ്മേൽ വലിയമാടം കളരി തെക്കതിൽ അപ്പു എന്ന ശ്രീരാഗ് (22), ശ്രീഹരി (22) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്. ശ്രീഹരിയുടെ പേരിൽ കൊട്ടിയം, ഇരവിപുരം, കിളികൊല്ലൂർ എന്നിവിടങ്ങളിലായി പന്ത്രണ്ടോളം കേസുകൾ നിലവിലുണ്ട്.
പേരൂർ വയലിൽ പുത്തൻവീട്ടിൽ ആരോമൽ എന്ന മിഥുൻ (20), ഇയാളുടെ സഹോദരൻ അമ്പാടി എന്ന നിതിൻ (23), വയലിൽ പുത്തൻവീട്ടിൽ ചെമ്പകം എന്ന സുമേഷ് (21) എന്നിവരാണ് കേസിൽ നേരത്തേ അറസ്റ്റിലായത്. ആഗസ്റ്റ് 31 ന് മാമൂട് ചരുവിള പുത്തൻവീട്ടിൽ ഹാഷിം (25), മേക്കോൺ വയലിൽ വീട്ടിൽ അർഷാദ് (27) എന്നിവരെ കൊലപ്പെടുത്താൻ ശ്രമിെച്ചന്നാണ് പരാതി.
കിളികൊല്ലൂർ എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ അനീഷ് എ.പി, ശ്രീനാഥ്, ജയൻ സക്കറിയ, താഹാ കോയ, എ.എസ്.ഐമാരായ ജിജു, സന്തോഷ് സി.പി.ഒമാരായ അനീഷ്, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.