ഭിന്നിപ്പിക്കലില്‍ പ്രതിഷേധിച്ചും ഒരുമയില്‍ പ്രതീക്ഷയര്‍പ്പിച്ചും രണ്ടു തലമുറക്കവികള്
text_fieldsകുണ്ടറ: ഓണനാളുകള്‍ സന്തോഷത്തിന്റെയും പ്രതീക്ഷയുടേതുമാണെങ്കിലും രാജ്യത്ത് വളര്‍ന്ന് വരുന്ന ഭിന്നിപ്പിക്കല്‍ തന്ത്രങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ് മുതിര്‍ന്ന കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ളയും യുവകവിയും പെരിനാട് പഞ്ചായത്തംഗവുമായ സ്റ്റാലിന് സിറിലും. അമ്മ കുഞ്ഞിനെ പാറയിലടിച്ചു കൊല്ലുന്നതിന്റെ മനഃശാസ്ത്രം മനസ്സിലാകാതെ അതു കവിതയാക്കി യുവകവി വേദനിക്കുമ്പോള്‍ അണുകുടുംബങ്ങളില്‍ മൊബൈലുകളില്‍ കുടിങ്ങിക്കിടക്കുന്ന കൗമാരയൗവനങ്ങൾ ചെന്നെത്തുന്ന അപകടത്തിന് പരിഹാരം സാംസ്കാരിക പൊതുഇടങ്ങളാണെന്ന് പെരുമ്പുഴ പറയുന്നു.
ഇവിടെ മഹാബലിയെന്ന മിത്ത് ഏറെ ആശ്വാസം നല്കുന്നു. സമഭാവനയും ത്യാഗസന്നദ്ധതയും അയവിറക്കാനും അവയൊക്കെ സാമൂഹികമായി പരിപാലിക്കാനും ഇത് അവസരം നല്കുന്നു. പ്രതീകങ്ങളെ ബോധപൂര്‍വം മാറ്റുന്ന കാലഘട്ടമാണിത്. ഗാന്ധിജിയെന്ന ഊർജത്തെ മാറ്റാന്‍ ആ ചിത്രം മായ്ച്ച് പകരമൊന്ന് വെക്കുകയാണ് ഭിന്നിപ്പിക്കുന്നവര്‍ ചെയ്യുന്നത്. ഒ.എന്‍.വിയുടെ വാക്കുകള്‍ കടമെടുത്താൽ ഇതു കെട്ടകാലമാണ്. ഇവിടെ ഒരുമയുടെയും സ്നേഹത്തിന്റെയും മഹാമനസ്കതയുടെയും നല്ല നാളെയെ സ്വപ്നം കാണാന്‍ നമുക്ക് മാവേലിയും ഓണവും വേണം- പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള പറഞ്ഞു.
പുതുതലമുറ പൊതു ഇടങ്ങള്‍ സംവാദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഇടങ്ങളാക്കി പരിപാലിക്കുകയാണ് വിദ്വേഷപ്രചാരണങ്ങളെ തടയാനുള്ള മാനവിക ബദലെന്ന് സ്റ്റാലിന് സിറില്‍. ഓണം അതിനുള്ള പ്രചോദനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.