ഹര്‍ഘര്‍ തിരംഗ; കുടുംബശ്രീ നിര്‍മിച്ചത് രണ്ടുലക്ഷം പതാകകള്‍
text_fieldsകൊല്ലം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'ഹര്‍ഘര്‍ തിരംഗ' പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ 1,98,732 ദേശീയ പതാകകള്‍ നിര്‍മിച്ചു. കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ എ. ജയഗീതയുടെ നേതൃത്വത്തിലാണ് പതാക നിര്‍മാണം.
മൂന്ന് അപ്പാരല്‍ പാര്‍ക്ക് ഉള്‍പ്പെടെ 45 കുടുംബശ്രീ സംരംഭങ്ങള്‍ മുഖേനയാണ് നിര്‍മാണം നടന്നത്. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും എന്‍.സി.സി കൊല്ലം, കൊട്ടാരക്കര യൂനിറ്റുകള്‍ക്കുമാണ് പതാകകള്‍ വിതരണം ചെയ്യുന്നത്. ഓരോ തദ്ദേശ സ്ഥാപനങ്ങളും അതത് പ്രദേശങ്ങളിലെ വീടുകളുടെയും സ്കൂളുകളുടെയും എണ്ണം കണക്കാക്കി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് മുഖാന്തരമാണ് ഓര്‍ഡറുകള്‍ സ്വീകരിച്ചത്. പോളിസ്റ്റര്‍ കോട്ടണ്‍ മിക്സ് തുണിയില്‍ തയാറാക്കിയ പതാകക്ക് 28 രൂപയാണ് വില. നിലവില്‍ 75,000 ത്തോളം ദേശീയ പതാകകള്‍ വിതരണത്തിനായി കുടുംബശ്രീ സി.ഡി.എസ് സംരംഭ യൂനിറ്റുകളില്‍ എത്തിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.