ടെൻഡറിെൻറ മറവിൽ റെയിൽവേ ഭൂമിയിലെ വൻമരങ്ങൾ മുറിച്ചുകടത്തുന്നു
text_fieldsഅഞ്ചാലുംമൂട്: റെയിൽവേ ഭൂമിയിലെ ഉണങ്ങിയ മരങ്ങൾ മുറിക്കാൻ ഏറ്റെടുത്ത ടെൻഡറിെൻറ മറവിൽ വൻമരങ്ങൾ മുറിച്ചു കടത്തുന്നതായി ആക്ഷേപം.
മൺറോതുരുത്തുമുതൽ ചെറിയനാട് വരെയുള്ള സെക്ഷനിലെ ട്രാക്കിനു സമീപം ഭീഷണിയായി നിൽക്കുന്ന പാഴ്മരങ്ങൾ മുറിച്ചുമാറ്റാനായാണ് റെയിൽവേ ടെൻഡർ നൽകിയത്. 41,536 രൂപയുടെ ടെൻഡർ നടപടികൾ കഴിഞ്ഞ വർഷം ജൂൺ ഒന്നിനാണ് പൂർത്തിയാക്കിയത്.
ട്രാക്കിന് അരികിൽ നിൽക്കുന്ന മരങ്ങളും അത് നിൽക്കുന്ന ഭൂമിയും എൻജിനീയറിങ് വിഭാഗത്തിനു കീഴിലാണ്. പുൽ വാക, മഹാഗണി, തേക്ക്, പെരുമരം, മാവ്, പ്ലാവ്, വയന, വാക, മഹാഗണി, തെങ്ങ് എന്നിങ്ങനെയുള്ള ഉണങ്ങിയ മരങ്ങളാണ് ലിസ്റ്റ് ചെയ്ത് നൽകിയിട്ടുള്ളതെങ്കിലും ട്രാക്കിന് സമീപമല്ലാത്ത മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്.
ആർ.പി.എഫിനെ അറിയിച്ച് മാത്രമേ മരം മുറിക്കാൻ പാടുള്ളൂവെന്നാണ് ചട്ടം. എന്നാൽ, അവരെ അറിയിച്ചിട്ടില്ല. ലിസ്റ്റ് ചെയ്ത മരങ്ങൾ തന്നെയാണോ മുറിച്ചതെന്ന് അന്വേഷിക്കേണ്ടത് എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ്.
സാധാരണ ടെൻഡർ ഏറ്റെടുത്ത കരാറുകാർ ഒരു മാസത്തിനുള്ളിൽ പാഴ്മരങ്ങൾ മുറിച്ചുതീർക്കാറാണ് പതിവ്. മാവേലിക്കര സ്റ്റേഷൻ പരിധിയിൽ മാത്രം 29 മരങ്ങളാണ് ലിസ്റ്റ് ചെയ്ത് നൽകിയതെങ്കിലും 50 ഓളം വൻമരങ്ങൾ മുറിച്ച് തടി കടത്തിക്കഴിഞ്ഞു.
ഇത്തരം അഴിമതികൾ അവസാനിപ്പിക്കണമെന്നും ആർ.പി.എഫ്, റെയിൽവേ വിജിലൻസ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം നടത്തണമെന്നും ആവശ്യം ഉയർന്നുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.