ഉത്ര വധക്കേസ്; സൂരജ് മുഖ്യമന്ത്രിക്കയച്ച ഇ-മെയിൽ പരാതി ഹാജരാക്കാൻ നിർദേശം
text_fieldsകൊല്ലം: ഉത്ര വധക്കേസിൽ പ്രതി സൂരജ് 2020 മേയ് 20ന് മുഖ്യമന്ത്രിക്കയച്ച ഇ-മെയിൽ പരാതി നിഷേധിച്ചു.സൂരജ് എസ്. കുമാർ 1993 @ ജി-മെയിൽ.കോം മെയിലിൽനിന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കയച്ച പരാതിയുടെ പകർപ്പും അതിന് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ലഭിച്ച രസീതും സൂരജിെൻറ മൊബൈൽ ഫോണിൽനിന്ന് സൈബർ വിദഗ്ദർ കണ്ടെടുത്തത് കൃത്രിമമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ അജിത് പ്രഭാവ് വാദിച്ചു.
പ്രതിയുടെ പൂർണ സമ്മതത്തോടെ ഇ-മെയിൽ പാസ്വേഡ് നൽകിയാൽ കോടതി മുമ്പാകെ ജി-മെയിലിലെ അക്കൗണ്ട് തുറന്ന് അപ്രകാരമൊരു പരാതി അയച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് വാദിച്ചു. എന്നാൽ പ്രതിഭാഗം പ്രതിയുടെ ഇ-മെയിൽ പാസ് വേഡ് ലഭ്യമാക്കാൻ തയാറായില്ല.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽനിന്ന് ലഭിച്ച രസീത് ചോദ്യം ചെയ്യുന്നത് യുക്തിയല്ല എന്നും 20ന് നൽകിയ പരാതിയിൽ പ്രതി ഉത്രയോടൊപ്പമാണ് രാത്രി കിടന്നുറങ്ങിയത് എന്നതുൾപ്പെടെ പരാമർശിക്കുന്നത് വളരെ പ്രസക്തമാക്കുന്നുവെന്നും സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
രേഖയുടെ പ്രധാന്യം പരിഗണിച്ച് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽനിന്നും പരാതിയുടെ പകർപ്പും രസീതിെൻറ പകർപ്പും ഹാജരാക്കാൻ മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിലെ ഉദ്യോഗസ്ഥർക്ക് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് സ്വമേധയാ നിർദേശം നൽകി.
പ്രതിയുടെ ഇ-മെയിലിൽനിന്ന് പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അതിൻറ പകർപ്പും അതിനയച്ചുനൽകിയ രസീതും 19ന് കോടതിയിൽ ഹജരാക്കാൻ ഉത്തരവിട്ടു. കേസ് 19ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.