പട്ടികജാതി കോളനികളില്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും
text_fieldsകൊല്ലം: ജില്ലയിലെ പട്ടികജാതി കോളനികളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഒാൺലൈൻ യോഗത്തില്‍ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. വെറ്ററിനറി മേഖലയിലുള്ളവരെ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെടുത്തും.
ബ്ലാക്ക് ഫംഗസ് രോഗബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാനിടവരാത്തവിധം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി.
കാലവര്‍ഷാരംഭവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപന തലങ്ങളില്‍ നടത്തേണ്ട ശുചീകരണ-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്. ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളിൽ മാനദണ്ഡ പാലനത്തിന് ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.
യോഗത്തിൽ കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ്, അസി. കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, എ.ഡി.എം ടിറ്റി ആനി ജോര്‍ജ്, പുനലൂര്‍ ആര്‍.ഡി.ഒ ബി. ശശികുമാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. ശ്രീലത എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.