പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ കുന്നിക്കോട് മാര്‍ക്കറ്റില്‍; കത്ത് നൽകിയിട്ടും നീക്കം ചെയ്യാൻ നടപടിയില്ലെന്ന് പഞ്ചായത്ത്
text_fieldsകുന്നിക്കോട്: വിവിധ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ കുന്നിക്കോട് മാര്‍ക്കറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിളക്കുടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ കുന്നിക്കോട് പൊലീസിന് കത്ത് നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നാക്ഷേപം.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റിലെ പൊതുമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നിടത്താണ് വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മത്സ്യവിപണനത്തിനും മറ്റ് വ്യാപാരങ്ങള്‍ക്കുമായി കെട്ടിടങ്ങള്‍ നിര്‍മിച്ചെങ്കിലും വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതുമൂലം തുറക്കാനാകാത്ത സ്ഥിതിയിലാണ്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പിടിച്ചെടുത്ത വാഹനങ്ങളില്‍ പകുതി ലേലത്തില്‍ വിറ്റിരുന്നു. എക്സൈസ് റേഞ്ച് ഓഫിസിന് പുതിയതായി സ്ഥലം അനുവദിച്ചിരിക്കുന്നതും ഈ സ്ഥലത്താണ്. ഓഫിസ് പ്രവര്‍ത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് ഓഫിസിന്റെ മുന്നിലുണ്ടായിരുന്ന വാഹനങ്ങള്‍മാത്രമാണ് നിലവില്‍ മാറ്റിയിരിക്കുന്നത്.
പിടിച്ചെടുത്ത വാഹനങ്ങള്‍ സ്റ്റേഷന് പരിസരത്ത് സൂക്ഷിക്കാനാകാത്തതിനാലാണ് മാര്‍ക്കറ്റിനുള്ളിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. വാഹനങ്ങള്‍ പൊലീസ് മാര്‍ക്കറ്റിനുള്ളില്‍നിന്ന് മാറ്റിയാല്‍ മാത്രമേ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിയുവെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.