ഉപരാഷ്ട്രപതിയുടെ സന്ദർശനം; കൊല്ലം നഗരത്തിൽ നാളെമുതൽ ഗതാഗത നിയന്ത്രണം
text_fieldsകൊല്ലം: ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും വരും ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. താമസത്തിനാണ് ഉപരാഷ്ട്രപതി കൊല്ലത്ത് എത്തുന്നത്. പൊതുപരിപാടികൾ ഒന്നുമില്ല. ശനിയാഴ്ച നഗരത്തിലെത്തുന്ന ഉപരാഷ്ട്രപതി മടങ്ങി പോകുന്നത് വരെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും ചിന്നക്കട, താലൂക്ക് ഹൈസ്ക്കൂൾ ജംഗ്ഷൻ, കടവൂർ റോഡുകൾ സന്ദർശന വേളയിൽ ഇരുവശത്തേക്കും വാഹന ഗതാഗതം അനുവദിക്കുന്നതല്ല. പൊതുജനങ്ങൾ അനുബന്ധ റോഡുകൾ ഉപയോഗിക്കണം. ചവറ ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചുമുളള ഹെവി വെഹിക്കിൾസ് ബൈപ്പാസ് റോഡ് വഴി സഞ്ചാരം നടത്തേണ്ടതാണ്. ചവറയിൽ നിന്ന് കൊട്ടിയത്തേക്കും തിരിച്ചുമുളള ലെറ്റ് വെഹിക്കിൾസ് കളക്േട്രറ്റ് ഭാഗത്ത് നിന്ന് തിരിഞ്ഞ് വാടി, കൊല്ലം ബീച്ച്, എ.ആർ ക്യാമ്പിന് സമീപമുളള റെയിൽവേ ഓവർബ്രിഡ്ജ് വഴിയും തിരിച്ചും സഞ്ചരിക്കണം. ദേശീയജലപാതയിലും ജലയാനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. ദേശീയ ജലപാതയിലെ ഈ ഭാഗങ്ങളിലെ മത്സ്യബന്ധനം കർശനമായി നിരോധിച്ചിരിക്കുന്നു. മത്സ്യതൊഴിലാളികളും ജനങ്ങളും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.