മാനദണ്ഡ ലംഘനം തുടർക്കഥ; നൂറിലധികം സ്ഥാപനങ്ങൾക്ക് പിഴ
text_fieldsകൊല്ലം: പരിശോധനകളും നടപടികളും തുടരുേമ്പാഴും കോവിഡ് മാനദണ്ഡ ലംഘനങ്ങൾ തുടരുന്നതിന് കുറവില്ല. താലൂക്കുതല സ്ക്വാഡ് പരിശോധനകളില്‍ കഴിഞ്ഞദിവസം 115 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊല്ലം കോര്പറേഷന്, പരവൂര്‍ മുനിസിപ്പാലിറ്റി, 17 പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 89 കേസുകള്‍ക്ക് പിഴയീടാക്കി. 39 എണ്ണത്തിന് താക്കീത് നല്കി.
കൊട്ടാരക്കര, ഇളമാട്, എഴുകോണ്‍, കുളക്കട, മൈലം, വെളിയം, നിലമേല്‍, ഉമ്മന്നൂര്‍ എന്നിവിടങ്ങളിലെ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 71 എണ്ണത്തിന് താക്കീത് നല്കി.
കരുനാഗപ്പള്ളി, തേവലക്കര, തെക്കുംഭാഗം, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, ആലപ്പാട് ഭാഗങ്ങളിലെ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 82 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി.
കുന്നത്തൂരിലെ മൈനാഗപ്പള്ളി, പോരുവഴി മേഖലകളില്‍ നടത്തിയ പരിശോധനയിൽ നാലു കേസുകളില്‍ പിഴയീടാക്കുകയും 24 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു. പത്തനാപുരത്തെ കുന്നിക്കോട്, ആവണീശ്വരം, പിടവൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴു കേസുകള്‍ക്ക് താക്കീത് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.