Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോവിഡ് മാനദണ്ഡം...

കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹ സൽക്കാരം; പൊലീസ് കേസെടുത്തു

text_fields
bookmark_border
marriage-police case
cancel

കൊല്ലം: കോവിഡ് ലോക്ഡൗൺ നിയന്ത്രണം കൂടുതൽ കടുപ്പിച്ച് സിറ്റി പൊലീസ്​. കോവിഡ് മാനദണ്ഡം ലംഘിച്ച് ഇരവിപുരത്ത് വിവാഹ സൽക്കാരം സംഘടിപ്പിച്ചയാളിനെതിരെ പൊലീസ്​ സ്വമേധയാ കേസ്​ രജിസ്​റ്റർ ചെയ്തു. ഇയാളുടെ മകളുടെ വിവാഹത്തിെൻറ ഭാഗമായി തലേദിവസം സംഘടിപ്പിച്ച സൽക്കാരമാണ് ​നടപടിക്കിടയാക്കിയത്. തുടർന്ന് പൊലീസ്​ നിരീക്ഷണത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് വിവാഹം നടന്നു. കോവിഡ് പടരുന്ന സാഹചര്യത്തിൽ സമാന സ്വഭാവമുള്ള സ്വകാര്യ ചടങ്ങുകൾ ഉണ്ടാകാതിരിക്കുന്നതിന് സിറ്റി പൊലീസ്​ പുതിയ സംവിധാനം ഏർപ്പെടുത്തി.

കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്യുന്ന സ്വകാര്യ ചടങ്ങുകളിൽ എല്ലാത്തിലും പൊലീസ്​ നിരീക്ഷണം ശക്തിപ്പെടുത്തുകയും മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മഫ്തിയിൽ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു.

മാനദണ്ഡം ലംഘിച്ച കൂട്ടംചേരലുകൾക്കെതിരെ നടപടി ശക്തമാക്കുന്നതിെൻറ ഭാഗമായിട്ടാണ് മഫ്തിയിൽ പൊലീസ്​ ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്ന് സിറ്റി പൊലീസ്​ കമീഷണർ ടി. നാരായണൻ അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാസ്​ക് ശരിയായി ധരിക്കാതിരുന്ന 687 പേരും സാമൂഹിക അകലം പാലിക്കാതിരുന്ന 511 പേരും പിഴയൊടുക്കി. കോവിഡ് മാനദണ്ഡം പാലിക്കാതിരുന്ന 38 കടകൾ അടച്ചുപൂട്ടുകയും 164 വാഹനങ്ങൾ പിടിച്ചെടുക്കുകയും 87 പേർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ്​ രജിസ്​റ്റർ ചെയ്യുകയും ചെയ്തതായി കമീഷണർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police casemarriagecovid norms Violation
News Summary - Wedding in violation of covid norms; Police have registered a case
Next Story