അമ്പേമ്പാ...ഇൗ എണ്ണ വില, അതിനാര് പരിഹാരം കാണും?
text_fieldsകൊല്ലം: നഗരത്തിൽ വെയിൽ എരിഞ്ഞ് കത്തിത്തുടങ്ങി... വിശപ്പിെൻറ വിളിയിൽ, ഭക്ഷണം കാത്തിരിക്കുന്നവരെ തേടി യാത്ര തിരിക്കാനുള്ള തയാറെടുപ്പിലാണ്, ഒാൺലൈൻ ഭക്ഷണ വിതരണ കമ്പനി വിതരണക്കാരായ ചെറുപ്പക്കാർ.
കിട്ടിയ സമയത്ത്, റോഡരികിലെ മരത്തണലിൽ വിശ്രമിക്കവെ, ചർച്ചയിൽ പലവിധ വിഷയങ്ങൾ വന്നുപോകുേമ്പാൾ, നാടിെൻറ നിലവിലെ 'ഹോട്ട് ഫേവറിറ്റായ' തെരഞ്ഞെടുപ്പും എരിവുള്ള ചേരുവയായി അവർ പരസ്പരം പങ്കുെവക്കുകയാണ്.
ജീവിതത്തിന് രുചിയേറ്റാനുള്ള ഇൗ ഒാട്ടത്തിനിടയിൽ കൈപൊള്ളിക്കുന്നത് പെട്രോൾ വിലയാണെന്നാണ്, എല്ലാവർക്കും ഒരേ പോലെ പറയാനുള്ളത്. എണ്ണവില കൂടുന്നതിനനുസരിച്ച് സാധനങ്ങളുടെ വിലയും കൂടുന്നു. ജീവിത നിലവാരത്തെ ഇത് മൊത്തത്തിൽ പിന്നോട്ടടിക്കുന്നതായും അവർ പറയുന്നു.
വോട്ടിടാൻ പോകുേമ്പാൾ വികസനവും അതിനുംമേലെ എണ്ണവിലയും മനസ്സിലുണ്ടാകുമെന്ന് പറഞ്ഞ് ചർച്ച തുടങ്ങിയത് അജു ആണ്. പാവപ്പെട്ടവരുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്നവർക്കായിരിക്കും വോട്ട്. എണ്ണവില കൂടുന്നതിനെതിരെ സമരങ്ങൾ പലതും നടത്തിയിട്ടും വില കൂടുന്നതല്ലാതെ കുറയുന്നിെല്ലന്ന് അജു പറഞ്ഞുനിർത്തിയപ്പോൾ, അഞ്ചാലുംമൂട് നിന്നുള്ള റഫീക്കിനും കൂട്ടിച്ചേർക്കാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നില്ല.
എണ്ണവില പിടിച്ചാൽ കിട്ടാതെ പോകുേമ്പാൾ ഒാടുന്ന കാശ് പോലും മുതലാകുന്നില്ല. ചെലവിനനുസരിച്ച് വരുമാനവും ഇല്ല. സാധനങ്ങളുടെ വില കൂടുന്നു. എണ്ണവിലയിൽ കൂടുതൽ ചെയ്യാനുള്ളത് കേന്ദ്ര സർക്കാറിനാണ്. അതേസമയം, നികുതി കുറക്കുന്നതിനുൾപ്പെടെ സംസ്ഥാന സർക്കാറിനും ഇടപെടാം. രണ്ട് സർക്കാറുകളും ചേർന്ന് അതിനൊരു തീരുമാനം എടുക്കണമെന്ന് റഫീക്ക്.
അതൊരിക്കലും നടക്കാൻ പോകുന്നിെല്ലന്ന അഭിപ്രായമാണ് ഒായൂരുകാരനായ പ്രണവ് പങ്കുെവച്ചത്. എണ്ണവില എത്ര കൂടിയാലും മന്ത്രിമാർക്കൊന്നും പ്രശ്നമില്ല. അവർക്ക് പണം മുടക്കി ഇന്ധനം വാങ്ങേണ്ട. അതുകൊണ്ട് വില എത്രയായാലും അവരെ ബാധിക്കില്ല. അത് സാധാരണക്കാരുെട പ്രശ്നം മാത്രമാണല്ലോ. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുേമ്പാൾ എണ്ണവില തീർച്ചയായും പരിഗണനയിലുണ്ടാകുമെന്നും പ്രണവും പറഞ്ഞുവെച്ചു.
ഇരവിപുരം സ്വദേശിയായ ലിബിനും നികുതി കുറച്ച് ഇന്ധന വില കുറക്കുന്ന, കേമ്പാളവില നിയന്ത്രിക്കുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ഭരണാധികാരിയെക്കുറിച്ചുള്ള സങ്കൽപമായിരുന്നു പങ്കുെവക്കാനുണ്ടായിരുന്നത്. ജില്ലയിലെ വികസനത്തിൽ തൃപ്തിയുണ്ടെന്നും ലിബിൻ കൂട്ടിച്ചേർത്തു.
ഇനി എന്ത് വേണം എന്ന് ചോദിച്ചാൽ, ഭക്ഷണവിതരണത്തിനായി ദിനംപ്രതി ഇരുചക്രവാഹനത്തിൽ നഗരത്തിലെ റോഡുകൾ ചുറ്റുന്നവരുടെ അനുഭവം വാക്കുകളിൽ നിറഞ്ഞു. ട്രാഫിക് ബ്ലോക്കിന് കടിഞ്ഞാൺ വേണം, ചിന്നക്കട പോലെയുള്ള ടൗണിലെ പ്രധാനയിടങ്ങളിൽ പാർക്കിങ് ഏരിയകൾ, ബീച്ച് റോഡിലെ തിരക്ക് നിയന്ത്രിക്കണം, രാത്രികാലങ്ങളിൽ ജോലി ചെയ്യുേമ്പാഴുള്ള വലിയ പ്രശ്നമായ വഴിവിളക്കുകളുടെ അഭാവം പരിഹരിക്കണം... അങ്ങനെ ജീവിത വഴിയിലെ ഒാരോ പ്രശ്നങ്ങൾ തങ്ങളുടെ ജനപ്രതിനിധികൾക്കായി മനസ്സിലും വാക്കുകളിലും കരുതിെവച്ച്, ഭക്ഷണപ്പൊതികളുമായി അവർ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രകളിലേക്ക് പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.