കാട്ടുപോത്തുകളും ജനവാസമേഖലയിൽ; സ്വൈരജീവിതം നഷ്ടപ്പെട്ട് ജനം
text_fieldsപത്തനാപുരം: വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ കാട്ടുപോത്ത് ശല്യം രൂക്ഷമാകുന്നു. കൃഷിഭൂമിയിലേക്കെത്തുന്ന കാട്ടുപോത്തുകളുടെ കൂട്ടം വ്യാപക നാശനഷ്ടമാണ് മേഖലയിലുണ്ടാക്കുന്നത്.
പിറവന്തൂര്‍ പഞ്ചായത്തിലെ മൈയ്ക്കാമൺ, വെരുകുഴി, കുടമുക്ക്, കുര്യനയം, കാക്കപ്പൊന്ന്, തലപ്പാക്കെട്ട്, ഞണ്ടുതോട്, പെരുന്തോയിൽ എന്നീ ഭാഗങ്ങളിൽ കഴിഞ്ഞ നിരവധിനാളുകളായി കാട്ടുപോത്തിന്‍റെ സാന്നിധ്യമുണ്ട്. രാത്രി കാട്ടുപോത്ത് പാതകളിലേക്കെത്തുന്നതോടെ ഗതാഗതവും ബുദ്ധിമുട്ടിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
കാൽനടയാത്രക്കാർക്കു നേരെ ആക്രമണങ്ങളുമുണ്ടാകുന്നുണ്ട്. കഴിഞ്ഞദിവസം റോഡ് മുറിച്ചുകടന്ന കാട്ടുപോത്തിനെ കണ്ട് ഇരുചക്രവാഹനയാത്രികന്‍ അപകടത്തില്‍പെട്ടിരുന്നു. മേഖലയില്‍ ഏറെ കാലങ്ങളായി വന്യമൃഗങ്ങളുടെ ശല്യമുണ്ട്. കാട്ടാന, പുലി, കുരങ്ങന്‍, കാട്ടുപന്നി എന്നിവ നിരന്തരം മേഖലയിലേക്ക് എത്തുന്നത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഇതിന് പിന്നാലെയാണ് കാട്ടുപോത്തുകളുടെ ശല്യവുമുണ്ടായിരിക്കുന്നത്. വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്ക്കരിക്കുന്നുണ്ടെങ്കിലും അവയെല്ലാം ഫയലിൽ ഉറങ്ങുകയാണ്. കിടങ്ങുകളോ വൈദ്യുതിവേലികളോ നിർമിക്കണമെന്നുള്ള പൊതുജനത്തിന്റെ ആവശ്യത്തിന് ഇതുവരെ വകുപ്പുകള്‍ ചെവികൊടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.