Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുളത്തൂപ്പുഴയിൽ...

കുളത്തൂപ്പുഴയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

text_fields
bookmark_border
കുളത്തൂപ്പുഴയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
cancel
camera_alt

കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ന്​ സ​മീ​പം കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ച നി​ല​യി​ല്‍

കു​ള​ത്തൂ​പ്പു​ഴ: വ​നം വ​കു​പ്പി​ന്‍റെ സൗ​രോ​ര്‍ജ വേ​ലി മ​റി​ക​ട​ന്നെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ടൗ​ണി​നു സമീപമുള്ള കൃ​ഷി​യി​ട​ത്തി​ൽ വ്യാ​പ​ക നാ​ശം വ​രു​ത്തി.

കു​ള​ത്തൂ​പ്പു​ഴ വൈ​റ്റ്ഹൗ​സി​ല്‍ സ​ലീ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ​തി​നാ​റേ​ക്ക​ര്‍ പാ​ത​യി​ല്‍ ഗ​വ. യു.​പി. സ്കൂ​ള്‍ മ​തി​ലി​നോ​ട് ചേ​ര്‍ന്നു​ള്ള കൃ​ഷി ഭൂ​മി​യി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സം തു​ട​ര്‍ച്ച​യാ​യി കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തി​യ​ത്. ആ​ദ്യ​ദി​നം അ​ഞ്ച്​ കാ​ട്ടാ​ന​ക​ള​ട​ങ്ങി​യ കൂ​ട്ടം സ​ന്ധ്യ​യോ​ടെ പ്ര​ദേ​ശ​ത്തെ വ​ന​ത്തി​ല്‍നി​ന്ന് ക​ല്ല​ട​യാ​ര്‍ മു​റി​ച്ചു​ക​ട​ന്ന് പു​ഴ​യോ​ര​ത്താ​യി വ​നം വ​കു​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള സൗ​രോ​ര്‍ജ വേ​ലി​ക്ക് മു​ക​ളി​ലൂ​ടെ​യാ​ണ് കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. രാ​ത്രി പ​തി​നൊ​ന്നോ​ടെ പാ​ത​യോ​ര​ത്താ​യു​ള്ള സ​ര്‍വീ​സ് സ്റ്റേ​ഷ​ന​ടു​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര്‍ വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ര്‍ന്ന് പ​ട​ക്കം പൊ​ട്ടി​ച്ചും ശ​ബ്ദ​മു​ണ്ടാ​ക്കി​യു​മാ​ണ് കാ​ട്ടാ​ന​ക​ളെ തു​ര​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച സ​ന്ധ്യ​യോ​ടെ വീ​ണ്ടു​മെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന വാ​ഴ​ക​ളെ​ല്ലാം തി​ന്നും ച​വി​ട്ടി ന​ശി​പ്പി​ച്ചും ത​ക​ര്‍ത്തു.

കു​ല​ച്ച് പാ​ക​മാ​കാ​റാ​യ​വ അ​ട​ക്കം മു​ന്നൂ​റോ​ളം വാ​ഴ​ക​ളും കാ​യ്ഫ​ല​മു​ള്ള 12 തെ​ങ്ങു​ക​ളും പ്ലാ​വു​ക​ളും കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പ​തി​ൽ​പ്പെ​ടു​ന്നു. മാ​സ​ങ്ങ​ള്‍ക്ക് മു​മ്പാ​ണ് ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി വ​നം വ​കു​പ്പ് പ്ര​ദേ​ശ​ത്തെ ജ​ന​വാ​സ മേ​ഖ​ല​ക്ക്​ ചു​റ്റു​മാ​യി സൗ​രോ​ര്‍ജ​വേ​ലി സ്ഥാ​പി​ച്ച​ത്. ശ​രി​യാ​യ സം​ര​ക്ഷ​ണ​മി​ല്ലാ​തെ​യും അ​റ്റ​കു​റ്റ പ​ണി ന​ട​ത്താ​തെ​യും വ​ന്ന​തോ​ടെ വേ​ലി നോ​ക്കു​കു​ത്തി​യാ​യി മാ​റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cropsKulathupuzhadestroyedWild herds
News Summary - Wild herds destroyed crops in Kulathupuzha
Next Story