Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right​ഡി.സി.സി പ്രസിഡൻറിനെ...

​ഡി.സി.സി പ്രസിഡൻറിനെ വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാൻ അനുവദിക്കില്ല –യൂത്ത്​ കോൺഗ്രസ്

text_fields
bookmark_border
​ഡി.സി.സി പ്രസിഡൻറിനെ വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാൻ അനുവദിക്കില്ല –യൂത്ത്​ കോൺഗ്രസ്
cancel

കൊല്ലം: ഡി.സി.സി പ്രസിഡൻറ്​ ബിന്ദുകൃഷ്​ണയെ വ്യക്​തിഹത്യയിലൂടെ ഇല്ലായ്​മ ചെയ്യാൻ അനുവദിക്കില്ലെന്ന്​ യൂത്ത്​ കോൺഗ്രസ്​ ജില്ല ​പ്രസിഡൻറ്​ ആർ. അരുൺ രാജ്​. സൈബർ ഇടങ്ങളിൽ ആക്ഷേപം നടത്തി ആരേയും നശിപ്പിക്കാം എന്ന മനോഭാവം അവസാനിപ്പിക്കണമെന്ന്​ അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസിലുള്ളവർക്കും ഇത്തരം പ്രചാരണത്തിൽ പങ്കുണ്ട്​. സി.പി.എം പ്രവർത്തകർ ഉൾപ്പെടെ ഇതിന്​ പിന്തുണ നൽകുന്നു. വർഷങ്ങളുടെ പ്രവർത്തനത്തിലൂ​െട നേടിയ അംഗീകാരം ഇല്ലാതാക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കും.

ഒരു സ്​ത്രീയെന്ന പരിഗണനപോലും ഇല്ലാതെ ബിന്ദുകൃഷ്​ണക്കെതിരെ പ്രചാരണം നടക്കു​േമ്പാൾ അതിനെ പ്രതിരോധിക്കാനുള്ള ബാധ്യത കോൺഗ്രസുകാർക്കുണ്ട്​.

കോൺഗ്രസ്​ നേതാക്കൾക്ക്​ ആർ.എസ്​.എസ്​ ബന്ധം ആരോപിക്കുക ഇപ്പോഴത്തെ പ്രവണതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bindu krishnakollamyouth congress
News Summary - will not be allowed to harass DCC president -Youth Congress
Next Story