കാറ്റും മഴയും; കുന്നത്തൂർ താലൂക്കിൽ വ്യാപകനാശം
text_fieldsശാസ്താംകോ ട്ട : വെള്ളിയാഴ്ച വൈകീട്ടോടെ ആഞ്ഞു വീശിയ ശക്തമായ കാറ്റും മഴയും കുന്നത്തൂർ താലൂക്കിൽ വ്യാപകനാശം വിതച്ചു. മിക്ക പ്രദേശങ്ങളിലും മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞു വീണും വൈദ്യുതി താറുമാറായി.
താലൂക്കിലെ മിക്ക പാടശേഖരങ്ങളിലും വ്യാപകമായ കൃഷി നാശമാണ് സംഭവിച്ചത്. നേന്ത്രവാഴ,വെറ്റില, മരച്ചീനി, പയർ അടക്കമുള്ളവ നശിച്ചു. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിചെയ്തിരുന്ന ആയിരക്കണക്കിന് ഏത്ത വാഴകൾ ഒടിഞ്ഞു വീണു. കര പ്രദേശങ്ങളിലെ കൃഷിയും നശിച്ചു. ശാസ്താംകോട്ട പഞ്ചായത്തിലെ കരിന്തോട്ടുവ പെരുവേലിക്കര ലക്ഷ്മിയിൽ രാജീവിന്റ 900 മൂട് ഏത്ത വാഴകൾ ഒടിഞ്ഞു വീണു.
കുന്നത്തൂർ തൊളിക്കൽ ഏല, തമിഴംകുളം ഏല, മൈനാഗപ്പള്ളി വെട്ടിക്കോട്ട് ഏല, പോരുവഴി വെൺകുളം ഏല, മുതുപിലാക്കാട്, പടിഞ്ഞാറേ കല്ലട എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം സംഭവിച്ചു. മരങ്ങൾ വീണ് വിവിധയിടങ്ങളിൽ വീടുകൾക്കും തൊഴുത്തുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.