വ്യാജ വൈന്‍ നിര്‍മാണ യൂനിറ്റ് എക്സൈസ് സംഘം പൂട്ടിച്ചു
text_fieldsകൊല്ലം: വടക്കേവിള പട്ടത്താനം മൈലാടുംകുന്ന് ശ്രീനഗറില്‍ പ്രവര്‍ത്തിച്ച വ്യാജ വൈന്‍ നിര്‍മാണ യൂനിറ്റ് എക്സൈസ് സംഘം പൂട്ടിച്ചു. മുന്തിരി ജ്യൂസ് എന്ന വ്യാജേന ആല്‍ക്കഹോള്‍ അടങ്ങിയ വ്യാജ വൈന്‍ നിര്‍മിക്കുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി. പരിശോധനയില്‍ 3200 ലിറ്റര്‍ ആല്‍ക്കഹോള്‍ അടങ്ങിയ വ്യാജ വൈന്‍, മുന്തിരി ജ്യൂസ് എന്നിവ പിടിച്ചെടുത്തു. വ്യാവസായിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച യൂനിറ്റില്‍നിന്ന് ടാങ്കുകളും യന്ത്ര സാമഗ്രഹികളും കണ്ടെത്തി.
ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ബി. സുരേഷിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസും ഭക്ഷ്യസുരക്ഷാവിഭാഗവും സ്ഥാപനത്തില്‍ വിശദ പരിശോധന നടത്തി. രാസപരിശോധനയില്‍ വ്യാജ വൈന്‍, മുന്തിരി ജ്യൂസിൽ ആല്ക്കഹോളിെൻറ അളവ് 7.15 ലും കൂടുതലാണെന്ന് കണ്ടെത്തി. സ്ഥാപന ഉടമയായ ഐവി മാത്യുവും ഒപ്പമുള്ളവരും ദിവസങ്ങള്‍ക്കുമുമ്പ് ഇവിടെ നിന്ന് രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.
ഐവി മാത്യുവിനെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞവര്‍ഷവും വ്യാജ വൈന്‍ കേസില്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ഷാജി, ഇരവിപുരം സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍ റസീമ എന്നിവരുടെ നേതൃത്വത്തില്‍ അസിസ്റ്റൻറ് എക്സൈസ് ഇന്‍സ്പെക്ടര്‍ സുരേഷ്, പ്രിവൻറിവ് ഓഫിസര്‍മാരായ മനു, ശശികുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശ്രീകുമാര്‍, സുനില്‍, നിഥിന്, ശ്രീനാഥ്, അജിത്, രജീഷ്, ശ്രീവാസന്, ജൂലിയന്‍, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഗംഗ, രമ്യ, ഷീജ, ബിന്ദുലേഖ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.