യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ഭര്‍ത്താവിന് മൂന്ന് വര്‍ഷം കഠിനതടവും പിഴയും
text_fieldsകൊല്ലം: മണ്ണെണ്ണ ഒഴിച്ച് തീ പടര്‍ന്നതിനെ തുടർന്ന് ഭാര്യ മരിച്ച കേസില്‍ ഭര്‍ത്താവിന് മൂന്നുവർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തേവലക്കര അരിനല്ലൂര്‍ കുളങ്ങര കിഴക്കതില്‍ വീട്ടില്‍ അഭിലാഷിനെയാണ് (32) കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് എം. മനോജ് ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കാത്തപക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണം. 2012 ജനുവരി നാലിന് മൈനാഗപ്പള്ളി പഞ്ചായത്തിലെ വാടകവീട്ടില്‍ താമസിച്ചുവരവെയാണ് സംഭവം.
ദേഹമാസകലം പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് ദിവസം കഴിഞ്ഞ് മരിച്ചു.
ആശുപത്രിയില്‍ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മരണമൊഴിയാണ് നിര്‍ണായക തെളിവായത്. ശാസ്താംകോട്ട െപാലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ െപാലീസ് ഇന്‍സ്പെക്ടര്‍ എ. പ്രസാദ് ആണ് അന്വേഷണം നടത്തി ചാർജ് ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.