ആര്യങ്കാവിലെ സ്വയംസംരംഭകരായ വനിതകൾ കടക്കെണിയിലേക്ക്
text_fieldsപുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടിയിൽ ആരംഭിച്ച പദ്ധതിയുടെ പേരിൽ സി.ഡി.എസ് സംരംഭകർ കടക്കെണിയിൽ. ഇത് സംബന്ധിച്ച് കലക്ടർക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
പഞ്ചായത്തിലെ വിവിധ സി.ഡി.എസിൽപെട്ട പത്ത് അംഗങ്ങൾ ചേർന്ന് ഒരു വർഷം മുമ്പാണ് പഞ്ചായത്ത് കെട്ടിടത്തിൽ പേപ്പർ ബാഗ്, ചവിട്ടുപായ, സ്ക്രീൻ പ്രിൻറ് തുടങ്ങിയവയുടെ നിർമാണ യൂനിറ്റ് തുടങ്ങിയത്. നിർവഹണ ഏജൻസിയായി പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് തിരുവനന്തപുരം ഭാരത് സേവക് സമാജിനെ ചുമലപ്പെടുത്തി.
പരിശീലനം,യന്ത്രസാമഗ്രികൾ, അസംസ്കൃത സാധനങ്ങൾ തുടങ്ങിയവ ബി.എസ്.എസ് നൽകണമെന്നുള്ള ധാരണയിൽ ആറു ലക്ഷം രൂപ ബി.എസ്.എസ് അധികൃതർ കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു. ബാങ്ക് വായ്പയായ ഈ തുകയിൽ പഞ്ചായത്തിെൻറ മൂന്നുലക്ഷം രൂപ സബ്സിഡി കഴിഞ്ഞ് ബാക്കി തുകയും പലിശയും അംഗങ്ങൾ തിരിച്ചടക്കേണ്ടതാണ്.
തുടക്കത്തിൽ ചവിട്ടുപായ നിർമിക്കാനുള്ള പരിശീലനം നൽകിയെങ്കിലും തുടർന്നുള്ള നിർമാണ പരിശീലനവും ആവശ്യമായ ഉപകരണങ്ങൾ നൽകിയില്ലെന്നും അംഗങ്ങൾ ആരോപിച്ചു.
യൂനിറ്റ് പൂട്ടുന്ന അവസ്ഥയിലായപ്പോൾ അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻറിെനയും കുടുംബശ്രീ അധികൃതെരയും വിവരം ധരിപ്പിച്ചു. ഏജൻസിയുമായി ബന്ധപ്പെട്ടെങ്കിലും പ്രശ്നം പരിഹരിക്കുന്നില്ല. എന്നാൽ യൂനിറ്റ് നടത്തിപ്പുകാർ ആവശ്യപ്പെടാത്തതിനാലാണ് ആവശ്യമായ സാധനങ്ങൾ നൽകാത്തതെന്ന് ബി.എസ്.എസ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.