മകൾ മോർച്ചറിയിൽ, നീതി തേടി ബന്ധുക്കൾ കമീഷണർ ഒാഫിസിൽ
text_fieldsകൊല്ലം: മരണത്തിന് ശേഷമുള്ള ഒൗദ്യോഗിക നടപടികൾക്ക് ബന്ധുക്കളെ ഒാടിക്കരുതെന്ന ഹൈകോടതി നിർദേശം വാർത്തകളിൽ നിറയുേമ്പാഴും വെള്ളിയാഴ്ച പ്രസവത്തെ തുടർന്ന് മരിച്ച ഡീസൻറ്മുക്ക് സ്വദേശിനി ചാന്ദനയുടെ ബന്ധുക്കൾ നേരിടേണ്ടിവന്നത് കടുത്ത യാതന.
മകൾ മരിച്ച് മോർച്ചറിയുടെ തണുപ്പിൽ കിടക്കവേ പൊലീസിെന കൊണ്ട് കേസ് രജിസ്റ്റർ ചെയ്യിക്കണമെന്ന ആവശ്യവുമായി പിതാവ് ഉൾപ്പെടെ ബന്ധുക്കൾക്ക് സിറ്റി പൊലീസ് കമീഷണർ ഒാഫിസിൽ കയറിയിറങ്ങേണ്ട ഗതികേടാണ് നേരിട്ടത്. മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെട്ടിട്ടും കേസ് എടുക്കാതിരുന്നതിനെ തുടർന്നാണ് ബന്ധുക്കൾ കമീഷണർ ഒാഫിസിൽ നീതി തേടിയെത്തിയത്.
യുവതിയുടെ പ്രസവം നടന്ന വിക്ടോറിയ ആശുപത്രി പരിധിയിൽ വരുന്ന കൊല്ലം ഇൗസ്റ്റ്, യുവതിയുടെ വീട് വരുന്ന കിളികൊല്ലൂർ, മരണം നടന്ന സ്വകാര്യ ആശുപത്രി വരുന്ന കൊട്ടിയം പൊലീസ് സ്റ്റേഷനുകളിൽ കേസെടുക്കാനും ഇൻക്വസ്റ്റ് നടത്താനുമുള്ള ആവശ്യവുമായി ബന്ധുക്കൾ എത്തിയിരുന്നു. എന്നാൽ, മൂന്ന് സ്റ്റേഷനുകളിലും േകസെടുത്തില്ല.
തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം വരെയും പിതാവ് ചന്ദ്രബാബു ഉൾപ്പെടെ ബന്ധുക്കൾ കമീഷണർ ഒാഫിസിൽ നിൽക്കേണ്ടിവന്നു. വൈകീട്ട് കമീഷണർ ടി. നാരായണൻ ഇടപെട്ടതോടെ കൊട്ടിയം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഏഴോടെയാണ് സ്റ്റേഷനിൽ മൊഴിയെടുക്കൽ പോലും നടന്നത്. ശനിയാഴ്ച രാവിലെ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ നടക്കും.
'ഇൗ കുഞ്ഞിനെ ഞങ്ങൾ എന്തുചെയ്യണം'
കൊല്ലം: ജനിച്ച് മണിക്കൂറുകൾ കഴിയും മുേമ്പ അമ്മയെ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത് കൈയൊഴിഞ്ഞ് വിക്ടോറിയ ആശുപത്രി അധികൃതർ. വിക്ടോറിയയിൽ പ്രസവത്തെ തുടർന്ന് രക്തസ്രാവമുണ്ടായി സ്വകാര്യ ആശുപത്രിയിൽ മരിച്ച ഡീസൻറ്മുക്ക് സ്വദേശി ചാന്ദനയുടെ ആൺകുഞ്ഞിനെയാണ് മണിക്കൂറുകൾക്കകം ഡിസ്ചാർജ് നൽകി ബന്ധുക്കളുടെ കൈയിലേൽപ്പിച്ചത്. മുലപ്പാൽ പോലും ലഭിക്കാത്ത കുഞ്ഞിനെ തങ്ങൾ എന്തുചെയ്യണമെന്ന ചോദ്യവുമായി നിന്ന ബന്ധുക്കൾ കണ്ടുനിന്നവർക്കും നോവായി.
യുവതിയുടെ മരണത്തിൽ പ്രതിഷേധിച്ച തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡൻറ് ജലജ കുമാരിയും സംഘവും കുഞ്ഞിെൻറ വിവരമറിഞ്ഞ് അന്വേഷിച്ചപ്പോൾ ആശുപത്രി സൂപ്രണ്ട് അറിയാതെയാണ് ഡിസ്ചാർജ് നൽകിയതെന്ന മറുപടിയാണ് ലഭിച്ചത്. നവജാതശിശുവിന് അതി പരിചരണം ലഭിക്കേണ്ട ആദ്യ മണിക്കൂറുകളിൽ നിരുത്തരവാദമായി ഡിസ്ചാർജ് നൽകിയതിനെതിരെ പ്രതിഷേധമുയർന്നു. കുഞ്ഞിനെ തിരികെ പ്രവേശിപ്പിക്കാം എന്ന് സൂപ്രണ്ട് അറിയിച്ചെങ്കിലും ആശുപത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ വേണ്ടെന്ന് ജനപ്രതിനിധികളും ബന്ധുക്കളും അറിയിച്ചു. തുടർന്ന് കുഞ്ഞിെൻറ പിതാവിെൻറ നാടായ ഒാച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യെപ്പട്ട് രാവിലെ എത്തിയ പഞ്ചായത്ത് പ്രസിഡൻറ് ജലജ കുമാരി, ജില്ല പഞ്ചായത്ത് അംഗം സെൽവി എന്നിവരുൾപ്പെടെ ജനപ്രതിനിധികൾ രാത്രിവൈകിയും സൂപ്രണ്ടിെൻറ ഒാഫിസിലിരുന്ന് പ്രതിഷേധിച്ചു.
ഡി.എം.ഒ ഡോ. ബിന്ദു മോഹൻ രാത്രി എട്ടോടെ സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ ഡിസ്ചാർജ് വിഷയത്തിൽ ശനിയാഴ്ച തന്നെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധക്കാർ ആശുപത്രിയിൽ നിന്ന് പോയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയേൽ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആർ. സന്ധ്യ, വിക്ടോറിയ സൂപ്രണ്ട് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഇന്ന് തന്നെ നടപടി –ഡി.എം.ഒ
കൊല്ലം: യുവതി മരിച്ച സംഭവത്തിൽ ശനിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് നാല് വിദഗ്ധർ എത്തി അന്വേഷണം നടത്തുമെന്ന് ഡി.എം.ഒ.ഡോ. ബിന്ദു മോഹൻ അറിയിച്ചു. കുട്ടിയെ ഡിസ്ചാർജ് ചെയ്ത വിഷയത്തിലും ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നും പ്രതിഷേധ സ്ഥലത്ത് എത്തിയ ഡി.എം.ഒ ഉറപ്പുനൽകി. സംഭവത്തിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുെമന്നും ജനപ്രതിനിധികൾക്കും ചാന്ദനയുടെ ബന്ധുക്കൾക്കും ഡി.എം.ഒ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.