വൈ.എം.സി.എ ഭൂമി കലക്ടർ ഏറ്റെടുത്തു; തൽസ്ഥിതി നിലനിർത്തണമെന്ന് കോടതി
text_fieldsകൊല്ലം: ഭൂപതിവ് ചട്ടം ലംഘിച്ച്, പാട്ടക്കരാർ പുതുക്കാതെ കൈവശം വെച്ചു എന്ന കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിട്ട കൊല്ലം വൈ.എം.സി.എയുടെ ഭൂമിയും അനുബന്ധ കെട്ടിടങ്ങളും കലക്ടർ ബി. അബ്ദുൽ നാസർ ഏറ്റെടുത്തു. ഇവിടത്തെ, ഹോസ്റ്റൽ ബ്ലോക്കിൽ കാവനാട് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എല്‍.എ(എന്‍.എച്ച്) സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ, ഏറ്റെടുക്കലിനെതിരെ വൈ.എം.സി.എ ഹൈകോടതിയെ സമീപിച്ചതോടെ തൽസ്ഥിതി നിലനിർത്താൻ കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ച ഉച്ചക്ക് 2.30വരെയുള്ള സ്ഥിതി തുടരാനാണ് വിധി. ഇതോടെ പ്രവർത്തനമാരംഭിച്ച സ്പെഷല്‍ തഹസില്‍ദാര്‍ ഒാഫിസ് തുടരും. വൈ.എം.സി.എക്ക് മറ്റ് ഭാഗങ്ങൾ ഉപയോഗിക്കാം. കേസ് കോടതി പിന്നീട് പരിഗണിക്കും.
ഒരാഴ്ച സമയം നൽകണമെന്ന വൈ.എം.സി.എ മാനേജ്മെൻറിെൻറ അപേക്ഷ സ്വീകരിക്കാതെയാണ് വെള്ളിയാഴ്ച രാവിലെ ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. 14നാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. 24 മണിക്കൂറിനകം ഒഴിയണമെന്ന നോട്ടീസ് 15ന് രാവിലെയാണ് ജില്ല ഭരണകൂടം വൈ.എം.സി.എക്ക് നൽകിയത്. ഇതനുസരിച്ച് വെള്ളിയാഴ്ച രാവിലെ 10ഒാടെ സബ് കലക്ടർ ചേതൻ മീണയുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. മുൻവശത്ത് സ്ഥാപിച്ചിരുന്ന വൈ.എം.സി.എ ബോർഡ് ഇളക്കിമാറ്റി. പുതിയ ഒാഫിസും ആരംഭിച്ചതോടെ നടപടി പൂർത്തിയായി.
ഏറ്റെടുക്കൽ വിവരമറിഞ്ഞ് എൻ.െക. പ്രേമചന്ദ്രൻ എം.പി, ലത്തീൻ രൂപത ബിഷപ് പോൾ ആൻറണി മുല്ലശ്ശേരി, കൗൺസിൽ ഒാഫ് ചർച്ച് പ്രസിഡൻറ് ഉമ്മൻ ജോർജ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
അസിസ്റ്റൻറ് കലക്ടർ അരുൺ എസ്. നായർ, ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര് ബി. ജയശ്രീ, കൊല്ലം തഹസില്‍ദാര്‍ എസ്. ശശിധരന് പിള്ള എന്നിവരും നടപടികൾക്ക് നേതൃത്വം നൽകി. ഏറ്റെടുക്കലിന് സുരക്ഷ ഒരുക്കാൻ എ.സി.പി എ. പ്രദീപ്കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.